ട്രെയിന്‍ തട്ടി തെറിച്ചുപോയി;വയറ്റിലൂടെ കമ്പി തുളച്ചുകയറി വൃദ്ധന് ദാരുണാന്ത്യം

തിരുവനന്തപുരം: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി വൃദ്ധൻ മരണപ്പെട്ടു. വർക്കല മുട്ടപ്പലം തച്ചോട് കുന്നുവിള വീട്ടിൽ ഭാനു (65) ആണ് ദാരുണമായി മരണപ്പെട്ടത്. പുന്നമൂട് റെയിൽവേ ഗേറ്റിനും സ്റ്റാർ തിയേറ്റർ ഗേറ്റിനും നടുവിലാണ് അപകടമുണ്ടായത്.
ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങിയായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് മുന്നിൽപ്പെടുകയായിരുന്നു. ട്രെയിൻ തട്ടി തെറിച്ചുപോവുകയും എഞ്ചിന്റെ മുൻഭാഗത്തെ കൂർത്ത കമ്പി യിൽ തട്ടുകയും ചെയ്തു. വയറ്റിലൂടെ കമ്പി തുളച്ചുകയറി തൽക്ഷണം മരണം സംഭവിച്ചു. വർക്കല പൊലീസും അഗ്നിരക്ഷാസേനയും എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം എഞ്ചിനിൽ നിന്ന് വേർപെടുത്തിയത്.