ഹെല്‍മെറ്റില്ലാതെ കാര്‍ ഓടിച്ചു; 500 രൂപ പിഴയടക്കാന്‍ നോട്ടീസ്;
ഹെല്‍മെറ്റില്ലാതെ കാര്‍ ഓടിച്ചു… 500 രൂപ പിഴയടക്കാന്‍ നോട്ടീസ്; രണ്ട് യുവാക്കള്‍ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രമാണ് നോട്ടീസിലുള്ളത്. ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചെന്ന് കാണിച്ച് കാര്‍ ഡ്രൈവറിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്.
തെറ്റ് മനസിലായതോടെ പിഴ അടയ്ക്കേണ്ടെന്ന് അറിയിച്ച് ഉദ്യോഗസ്ഥര്‍ തന്നെ സംഭവം ഒത്തുതീര്‍പ്പാക്കി. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിനാണ് 500 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോണില്‍ സന്ദേശമെത്തിയത്.മുഹമ്മദ് സാലിക്കിന് നോട്ടീസ് വന്ന നമ്ബറിലുള്ളത് ഒരു ആള്‍ട്ടോ കാറാണ്. നിയമലംഘനം നടന്നെന്ന് പറയുന്ന ബാവപ്പടിയിലൂടെ സാലി അന്നേദിവസം യാത്രചെയ്തിട്ടുമില്ല. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന് തെറ്റുപറ്റിയ കാര്യം തിരിച്ചറിയുന്നത്.
രണ്ട് യുവാക്കള്‍ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രമാണ് നോട്ടീസിലുള്ളത്. ദൃശ്യം റോഡിലെ ക്യാമറയില്‍ പതിഞ്ഞപ്പോള്‍ വാഹന നമ്ബര്‍ തെറ്റിയതാകാം കാരണമെന്നാണ് നിഗമനം.അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചെന്ന് കാണിച്ച് പിക്കപ്പ് വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇന്ന് സംഭവത്തില്‍ വിശദീകരണവുമായി എം വി ഡി രംഗത്തെത്തിയിരുന്നു. വണ്ടി നമ്ബര്‍ രേഖപ്പെടുത്തിയപ്പോള്‍ വന്ന പിഴവാണെന്നും നോട്ടീസ് പിന്‍വലിച്ചുവെന്നും എം വി ഡി അറിയിച്ചു. ആറ്റിങ്ങല്‍ ആര് ടി ഒയിലെ ഉദ്യോഗസ്ഥനാണ് പിഴവ് സംഭവിച്ചത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീറിനാണ് പിക് അപ്പ് വാനിന് ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചെന്ന് കാണിച്ച് പിഴ ചുമത്തിയത്.