ബോട്ടുടമ നാസര്‍ അറസ്റ്റില്‍; കോഴിക്കോട് വെച്ചാണ് അറസ്റ്റിലായത്

താനൂർ : താനൂരില്‍ 22 പേരുടെ ജീവനെടുത്ത അറ്റ്ലാന്റ ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെച്ചാണ് അറസ്റ്റിലായത്. വൈകീട്ട് ആറോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിഡിയിലെടുത്തത്. നാസറിനെ ഉടന്‍ താനൂര്‍ പൊലീസിനു കൈമാറും.

നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നാസര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. ചൊവ്വാഴ്ച ചേരുന്ന ഹൈകോടതിയുടെ അവധിക്കാല ബെഞ്ചിനു മുന്നില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള നീക്കത്തിലാണ് എന്നാണ് കരുതുന്നത്. ഇതിനിടെ, നാസറിന്‍റെ വാഹനം കൊച്ചിയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു.