ഗതാഗത രംഗത്ത് പുത്തന്‍ മാറ്റം ; ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി; കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഗതാഗത രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി കെഎസ്‌ആര്‍ടിസി എത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംസ്ഥാനത്തെ നിരത്തുകളില്‍ ഇലക്‌ട്രിക് ബസുകള്‍ പുറത്തിറക്കാനാണ് കെഎസ്‌ആര്‍ടിസി പദ്ധതിയിടുന്നത്.ഇതോടെ, 113 ഇലക്‌ട്രിക് ബസുകളാണ് സര്‍വീസ് നടത്തുക. ഇവയില്‍ 60 ബസുകള്‍ ഈ മാസം മുതല്‍ തന്നെ ഓടിത്തുടങ്ങും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇലക്‌ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നീക്കം കെഎസ്‌ആര്‍ടിസി ആരംഭിച്ചത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇലക്‌ട്രിക് ബസുകള്‍ വിതരണം ചെയ്യുന്നത്. ഈ മാസം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 60 ബസുകളാണ് സര്‍വീസ് നടത്തുക. ബസുകളുടെ റൂട്ടുകള്‍ കെഎസ്‌ആര്‍ടിസിയും കോര്‍പ്പറേഷനും സംയുക്തമായാണ് നിശ്ചയിക്കുക. ബാക്കിയുള്ള 53 ബസുകള്‍ അടുത്ത മാസം തന്നെ എത്തുന്നതാണ്.