മോക്ക ചുഴലിക്കാറ്റ് ഭീഷണിയില്‍ കേരളം; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി, ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക
ചുഴലിക്കാറ്റ് രൂപപ്പെട്ടതായും മുന്നറിയിപ്പിലുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് മോക്ക
വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മെയ് 14 ഓടെ ശക്തി കുറയാന്‍ തുടങ്ങുന്ന മോഖ മെയ് 14 ന് രാവിലെ ബംഗ്ലാദേശിനും മ്യാന്‍മറിനും ഇടയില്‍ പരമാവധി 145 കി.മീ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.