എമര്‍ജന്‍സി മെഡിസിന് സേഫ് സോണാക്കി മാറ്റണം; Dr. ഷിജു സ്റ്റാലി
തിരു : എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ തൊഴിലെടുക്കുന്ന ഡോക്ടര്മാര്്ക്ക് യാതൊരു സുരക്ഷാക്രമീകരണങ്ങളും ഏര്പ്പെടുത്തിന്നില്ലെന്ന് Dr. ഷിജു സ്റ്റാലി. എമര്‍ജന്‍സി വിഭാഗം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഒട്ടേറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എമര്‍ജന്‍സി മെഡിസിനെ സേഫ് സോണാക്കി മാറ്റണമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതുപോലെ തന്നെ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എമര്‍ജന്‍സി മെഡിസിന് ബഹിഷ്കരിക്കേണ്ടിവരുമെന്ന് അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തില്‍ Dr. ഷിജു സ്റ്റാലി ( സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന് ഇന്ത്യ -കേരള ചാപ്റ്റര്‍ പ്രസിഡിന്റ്) ഡോക്ടര്‍ അമല്‍ ഡോക്ടര്‍ കണ്ണന് പങ്കെടുത്തു.