റേഷൻ കടകൾക്ക് ഇനി പുതിയ മുഖം; പണമിടപാട് അടക്കം നിരവധി സേവനങ്ങളുമായി കെ- സ്റ്റോർ

തിരുവന്തപുരം: റേഷന്‍ കടകളുടെ മുഖം മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
പതിനായിരം രൂപ വരെയുള്ള പണ ഇടപാടുകളും ശബരി ഉത്പന്നങ്ങളുടെ വില്‍പ്പനയും മില്‍മ ഉത്പന്നങ്ങള്‍ എല്‍പിജി സിലിണ്ടര്‍ അടക്കമുള്ള സേവനങ്ങൾ കെ സ്റ്റോറില്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ 108 കെ സ്റ്റോറുകളാണ് സജ്ജമായിരിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.