കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കവും ശബ്ദവും കേട്ടു. പുലര്‍ച്ചെ അഞ്ചരയോടെയാണ് ചേനപ്പാടി ഭാഗത്ത് മുഴക്കം കേട്ടത്. തിങ്കളാഴ്ച പകലും രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമാണ് സമാനമായ രീതിയില്‍ ശബ്ദം കേട്ടത്. മുന്‍പ് കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ഉദ്യോഗസ്ഥര്‍ എത്താനിരിക്കേയാണ് വീണ്ടും പ്രദേശത്ത് മുഴക്കം അനുഭവപ്പെട്ടത്.