അമൽജ്യോതി കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെയാണ്​ (20) വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് ഹോസ്റ്റൽ മുറിയിൽ ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഭക്ഷണം കഴിക്കാനും വെള്ളമെടുക്കാനും പോയ സമയത്താണ് സംഭവം ഉണ്ടായത്. സഹപാഠികൾ തിരികെ എത്തിയപ്പോൾ മുറി ഉള്ളിൽ നിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അധ്യാപകർ മൊബൈൽ ഫോൺ വാങ്ങി വച്ചതിനെ തുടർന്നു ശ്രദ്ധ വിഷമത്തിലായിരുന്നതായി സഹപാഠികൾ ആരോപിച്ചു.  വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.