കണ്ണൂര്‍ എസ്പി ഓഫീസിന് മുന്നിലിട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കണ്ണൂർ :യുവാവിനെ കണ്ണൂര്‍ എസ്പി ഓഫീസിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി. ലോറി ഡ്രൈവറായ പൂളക്കുറ്റ് സ്വദേശി വി.ഡി.ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. രാവിലെ 3 മണിയോടെയാണ് സംഭവം. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. രണ്ട് പേരാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. മാര്‍ക്കറ്റില്‍ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു. കുത്തേറ്റ് ഓടുന്നതിനിടെ ജിന്റോ റോഡില്‍ വീഴുകയായിരുന്നു. വീണ ഉടനെ ഇയാള്‍ മരിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.