ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോഴിക്കോട് :ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി മഹാരാഷ്ട്ര ലോഹാർ അകോല സ്വദേശി സച്ചിൻ പ്രമോദ് ബക്കൽ (20) ആണ് പിടിയിലായത്. കണ്ണൂർ എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസ്സിൽ ഇന്നലെ വൈകിട്ട് നാലോടെ വടകരക്കും കോഴിക്കോടിനും ഇടയിലാണ് സംഭവം എൻജിൻ നിന്ന് അഞ്ചാമത്തെ ജനറൽ കമ്പാർട്ട്മെന്റിൽ ആയിരുന്നു യുവാവ് ട്രെയിനിനകത്ത് പതിച്ചിരുന്ന പ്ലാസ്റ്റിക് സ്റ്റിക്കർ പറിച്ചെടുത്ത് ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത് ഇവർ തടഞ്ഞപ്പോൾ യുവാവ് രക്ഷപ്പെട്ട തൊട്ടടുത്തുള്ള ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് പോയി പിന്നീട് തിരിച്ച് എത്തിയപ്പോൾ യാത്രക്കാരും ട്രെയിനിൽ ഉണ്ടായിരുന്ന ചില റെയിൽവേ ജീവനക്കാരും ചേർന്ന് തടഞ്ഞു വയ്ക്കുകയായിരുന്നു കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പോൾ

റെയിൽവേ സുരക്ഷാസേനയ്ക്ക് കൈമാറി കസ്റ്റഡിയിലെടുത്ത പ്രതിയെ റെയിൽവേ പോലീസ് ചോദ്യം ചെയ്ത് വരികയാണ് സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും ട്രെയിൻ സർവീസിനെയും ബാധിച്ചിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു യാത്രക്കാരിൽ ഒരാൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു പരാതി അറിയിച്ചതോടെയാണ് നടപടി ഊർജിതമാക്കിയത് സച്ചിൻ ബക്കർ എവിടെനിന്നാണ് ട്രെയിനിൽ കയറിയത് എന്ന് കണ്ടെത്താനായിട്ടില്ല സച്ചിൻറെ കയ്യിൽ ടിക്കറ്റില്ലായിരുന്നു മഹാരാഷ്ട്രയിൽ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ കുറച്ചുദിവസം മുമ്പ് വീട്ടിൽനിന്ന് ഇറങ്ങിയതാണെന്ന് വിവരം ലഭിച്ചതും മനോ ദൗർബല്യമുള്ള വ്യക്തിയാണെന്ന് സംശയമുണ്ടെന്നും പോലീസ് അറിയിച്ചു.