അമൽ ജ്യോതി കോളജിന്റെ കവാടങ്ങള്‍ അടച്ചു; ചര്‍ച്ചയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ ഓഫീസില്‍ നിന്ന് ഇറക്കി വിട്ടു
കോട്ടയം : വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അമല്‍ ജ്യോതി കോളജിൻ്റെ കവാടങ്ങള്‍ അടച്ചു. വിദ്യാര്‍ത്ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. കോളജിന് മുന്നില്‍ വൻ പൊലീസ് സന്നാഹമാണ്. കോളജിലേക്ക് ഇന്ന് മൂന്ന് പ്രതിഷേധ മാര്‍ച്ചുകളാണ് ഉള്ളത്. വിദ്യാര്‍ത്ഥികളും പൊലീസുമായി സംഘര്‍ഷമുണ്ടായി. മതില് ചാടി അകത്തുകടക്കാൻ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചു. ഇതിനിടെ വിദ്യാര്‍ത്ഥി സമരം മൂലം അന്വേഷണം നടത്താൻ ആവുന്നില്ലെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മൊഴി പോലും രേഖപ്പെടുത്തിയില്ല. ചര്‍ച്ചയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ മടക്കി അയച്ചു. സമയം ആകുമ്ബോള്‍ അങ്ങോട്ട് അറിയിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു.