പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ; ലൈംഗീകാതിക്രമം നടത്തിയ കേസിൽ; മൂന്നു പേർ അറസ്റ്റിൽ.

വയനാട് : വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെയുമാണ് മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് കൃഷ്ണഗിരി സ്വദേശി ജ്യോതിഷ്, തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ, കൊളഗപ്പാറ സ്വദേശി സജിത്ത് എന്നിവരാണ്ണ് പിടിയിലായത്. ഒന്നാം പ്രതി ജ്യോതിഷ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോ സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ ഇതുപയോഗിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും വിഡിയോ കോൾ ചെയ്ത് റെക്കോർഡ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. മൂന്നാം പ്രതിയും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. പ്രതികൾക്കെതിരെ ഐടി ആക്ട്, പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നറിയിച്ചു.