വി ഐപി ആയാലും പിഴ അടയ്ക്കണം; രണ്ടു ദിവസം ക്യാമറക്കണ്ണില്‍ കുടുങ്ങിയത് 36 വിഐപി, സര്‍ക്കാര്‍ വാഹനങ്ങള്‍

തിരുവനന്തപുരം: എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കുന്നത്.
ക്യാമറക്കണ്ണില്‍ നിയമം ലംഘിച്ച പട്ടികയില്‍ എംപിമാരും എംഎല്‍എമാരും ഉണ്ട്. എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങി അകഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളില്‍ മാത്രം 36 സര്‍ക്കാര്‍ വാഹനങ്ങളാണ് നിയമലംഘന പട്ടികയില്‍ പെട്ടത്. എന്നാല്‍ നോട്ടീസ് തയാറാക്കയ്യാല്‍ മാത്രമേ ഈ വാഹനങ്ങള്‍ ഏതു തരത്തിലുള്ള നിയമലംഘനമാണ് നടത്തിയത് എന്ന് മനസിലാക്കാൻ സാധിക്കുകയുള്ളു. നിയമലംഘനം നടത്തിയ വിഐപി വാഹനങ്ങള്‍ ഈ പറയുന്നതാണ്. അതേസമയം നിയമലംഘനം നടത്തിയവര്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി. മൂവായിരത്തോളം പേര്‍ക്കാണ് ഇന്നലെ നോട്ടീസും എസ്‌എംഎസും അയച്ചത്. നോട്ടീസ് അയയ്ക്കുന്നതിലെ പിഴവുകള്‍ ഇന്നലെ ഉച്ചയോടെ നാഷനല്‍ ഇൻഫര്‍മാറ്റിക് സെന്റര്‍ (എൻഐസി) പരിഹരിച്ചു. റോഡ് ക്യാമറ പ്രവര്‍ത്തനം അവലോകനം ചെയ്യാൻ ഇന്നു രാവിലെ 11 നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.