മനുഷ്യരും തെരുവുനായകളും തമ്മിലുള്ള അന്തരംഗം കുറയുന്നു….

തെരുവ് നായകൾ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യയിൽ അല്ലെങ്കിലും അവയെക്കൊണ്ടു ഏറ്റവും കൂടുതൽ ഉപദ്രവം ഉണ്ടാകുന്നത് ഇന്ത്യക്കാണ്. അതുപോലെ തന്നെ ലോകം, അതിൽ ഇന്ത്യ, അതിൽ തന്നെ ഒന്നാമതായി കേരളം അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് പൊതുമുതൽ നശീകരണം. ഏകദേശം 20,000പേർ ഓരോ വർഷവും ഇന്ത്യയിൽ പേ വിഷ ബാധയേറ്റ്‌ മരിക്കുന്നതായി ലോക ആരോഗ്യസംഘടന റിപ്പോർട്ട് ചെയ്യുമ്പോൾ, അസംബ്ലി പോളിൽ പോലും പൊതുജനം നോക്കി നിൽക്കെ നേതാക്കന്മാർ പൊതുമുതൽ നശിപ്പിച്ച ചരിത്രമുള്ള കേരളം, ഈ അടുത്തായി അനുഭവിക്കുന്ന മറ്റൊരു പൊതുമുതൽ നശീകരണ സാഗയായിരുന്നു ട്രെയിൻ തീയിടൽ. സ്വാതന്ത്ര്യം മുതലെടുക്കുന്നത് തന്നെയാണ് രണ്ടു സഹചര്യത്തിലും ഒരേപോലെ കാണാൻ കഴിയുന്നത് അതിലൊന്ന് പട്ടി ആകുമ്പോൾ മറ്റൊന്ന് അത് സാമൂഹിക വിരുദ്ധർ ആകുന്നു എന്നുമാത്രം. 1989ലായിരുന്നു AHDP – അനിമൽ  Husbandry and Dairying Portfolio യിൽ നിന്നും വേർത്തിരിഞ്ഞു AWBI – അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ, മൃഗസംരക്ഷണത്തിനായി നിലവിൽ വരുന്നത്. ആദ്യം ഈ സംഘടനയുടെ ലക്ഷ്യം വീട്ടുമൃഗങ്ങളോടുള്ള അതിക്രമം തടയുക എന്നത് ആയിരുനെങ്കിലും പതിയെ കാര്യങ്ങൾ മാറി തുടങ്ങി അത് തെരുവുനായ സംരക്ഷണതിലേക് മാറി. ഇതിന്റെ ഭാഗമായി അവർ തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് ഐഡി കാർഡ് പോലുള്ള കാര്യങ്ങൾ നൽകി ആദരിക്കുകയും ചെയ്തു തുടങ്ങി. തെരുവുനായകളെ പിന്തുണക്കുന്ന നയങ്ങൾ വന്നു തുടങ്ങിയത് തെരുവുനായകൾക് മനുഷ്യരോടുള്ള ഭയം ഏറെകുറെ കുറക്കാൻ സഹായിച്ചിട്ടുണ്ട്. ഇത് പറയുബോൾ, ഭയപെടുന്നത് ഒരു നല്ല കാര്യമായി എടുത്തു പറയുന്നതല്ല, എന്നാൽ ഭയമില്ലായ്മ വിളിച്ചു വരുതിയേക്കാവുന്ന പ്രേശ്നങ്ങളെ കാണിക്കുക എന്നതാണ് ഉദ്ദേശം.
എതിർപ്പൊ, ഫ്രാസ്ട്രേഷനോ വന്നാൽ അത് തീർക്കാനുള്ള ഇടമായി മാറിയിരിക്കുന്നു, നമ്മുടെ ടാക്സ് കൊടുത്തു നമുക്ക് വേണ്ടി നിർമിക്കപ്പെട്ട പൊതുസൗകര്യങ്ങൾ. ആവശ്യത്തിൽ അധികം ആൾക്കാരെ ചൂഷണം ചെയ്യുന്ന, അനാവശ്യമായി നിയമങ്ങളെ അതിപ്രസരിപ്പിക്കുന്ന ഭരണകൂടവും ഇതിനു ഉത്തരവാദികളാണ്. പൊതുമുതൽ നശീകരണംമൂലമുണ്ടാകുന്ന സാമ്പത്തികപ്രതിസന്ധി കേരളം പോലുള്ള സംസ്ഥാങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. വളർത്തുമൃഗങ്ങളുടെ ഭവനരഹിത സൂചിക റിപ്പോർട്ട് പ്രകാരം ഇന്ത്യയില് വളർത്തുനായകളെ ഏതെങ്കിലുമൊരു സാഹചര്യത്തിൽ ഉപേക്ഷിക്കുന്ന പ്രവണത വളരെ കൂടുതൽ ആണ്. ഒരുപക്ഷേ അത് ചിലപ്പോൾ നായയിറച്ചി ഇന്ത്യക്കാർക്ക് അത്രമേൽ പ്രിയമല്ലാത്തത്കൊണ്ടാവാം. തെരുവുനായകളുടെ പ്രശ്നം ഏറ്റവും പേടിപെടുത്തുന്നത് ആകുന്നത്.. കൊറോണവന്നു മരിക്കാനുള്ള സാധ്യത 1% ആയിരുനെങ്കിൽ പേവിഷബാധയേറ്റാൽ മരിക്കാനുള്ള സാധ്യത 100% ആണെന്നറിയുബോൾ ആണ്. ഇത് എല്ലാ തെരുവുനായകളെയും വാക്സിനേഷൻ ചെയ്യാനുള്ള ആവശ്യകത എടുത്തു കാണിക്കുന്നതാണ്. തെരുവുനായ്ക്കളുടെ പ്രത്യുല്പാദനം തടയുക, കൊല്ലുക എന്നവഴികൾ തികച്ചും മനുഷ്വത്തരഹിതമാണ്. മാത്രമല്ല ഇപ്പോഴും മണം തിരിച്ചറിയാനുള്ള ടെക്‌നോളജി ഏലട്രിക് നോസെസ് നായ്കളുടെ അത്രയും മികച്ചത് അല്ല.