വയനാട് ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.

വയനാട് ചുരത്തിൽ വാഹനങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി കൂട്ടിയിടിച്ച് അപകടം. വയനാട് ചുരം എട്ടാം വളവിന് സമീപമാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. കെഎസ്ആർടിസിയുടെ പിറകിൽ കാറടിച്ചതോടെ പിക്കപ്പ് വാനും ഇടിക്കുകയായിരുന്നു. വാഹനങ്ങൾ ഇടിക്കുന്നത് കണ്ട് നിയന്ത്രണം വിട്ട ലോറി ഓവുചാലിലേക്ക് വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. ട്രാഫിക് പോലീസും വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. വാഹനങ്ങൾ വണ്‍വെയായി കടന്നു പോകുന്നുണ്ടെങ്കിലും ചെറിയ ഗതാഗത തടസ്സം നേരിടുന്നുണ്ട്.