അതിമാരക മയക്ക് മരുന്ന് കടത്ത് കേസിൽ നൈജീരിയക്കാരൻ വയനാട് പോലീസിൻ്റെ പിടിയിൽ

വയനാട് : അതിമാരക മയക്ക് മരുന്ന് കടത്ത് കേസിൽ നൈജീരിയക്കാരൻ വയനാട് പോലീസിൻ്റെ പിടിയിൽ. ഐവറി കോസ്റ്റ് സ്വദേശി എബൗ സോ ഡോംബിയ ബിംഗർ വില്ലെ എന്നയാളാണ് ബാംഗ്ളുരുവിൽ കേരള പോലീസിൻ്റെ പിടിയിലായത്. കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തിന് നേതൃത്വം കൊടുക്കുന്ന ഇയാൾക്ക് എം.ഡി.എം.എ. നിർമ്മാണ കേന്ദ്രമുണ്ടന്ന് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരുനെല്ലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് .പ്രതിയെ കൽപ്പറ്റ നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

വാഹന പരിശോധനക്കിടെ രണ്ട് യുവാക്കളിൽ നിന്ന് എം.ഡി.എം.എ. പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശ പൗരനെക്കുറിച്ചും ബംഗ്ളൂരുവിലെ എം.ഡി.എം.എ.നിർമ്മാണ യൂണീറ്റിനെക്കുറിച്ചും സൂചന ലഭിച്ചത്.

മുൻ വയനാട് എസ്.പി. ആർ. ആനന്ദിൻ്റെ നേതൃത്വത്തിൽ വയനാട് പോലിസ് ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം ഒരു മാസത്തോളം ബംഗളൂരുവിൽ താമസിച്ചാണ് പോലീസ് വിദേശ പൗരൻ
ഐവറി കോസ്റ്റ് സ്വദേശി എബൗ സോ ഡോംബിയ ബിംഗർ വില്ലെ എന്നയാളെ
കസ്റ്റഡിയിലെടുത്തത്.