മുത്തങ്ങയിൽ പോലിസ് എയ്ഡ് പോസ്റ്റിൽ എംഡിഎംഎ വേട്ട.

 

 

വയനാട്: മുത്തങ്ങയിൽ പോലിസ് എയ്ഡ് പോസ്റ്റിൽ എംഡിഎംഎ വേട്ട. കർണാടകയിൽ നിന്നും
കേരളത്തിലേക്ക് എംഡി എം എ കൊണ്ടുവന്ന രണ്ട് കേസുകളായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ. മുത്തങ്ങ എയ്ഡ്പോസ്റ്റിൽ നടന്ന വാഹനപരിശോധനയിലാണ് മൂവരും പിടിയിലായത്.മുട്ടിൽ അഭയംവീട്ടിൽ മിൻഹാജ് ബാസിം (24)കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിന് സമീപം ചുള്ളിയോട്ട് വീട്ടിൽ അഖിൽ ( 27) തൃശ്ശൂർ തൃക്കൂർ കുര്യൻ വീട്ടിൽ ലിൻ്റോ ( 34) എന്നിവരാണ് അറസ്റ്റിലായത്.മിൻഹാജിൻ്റെ പക്കൽ നിന്നും 49.54 ഗ്രാം എംഡി എം എ യും, അഖിൽ, ലിൻ്റോ എന്നിവരിൽ നിന്നായി 10.45 ഗ്രാം എംഡി എം എ യുമാണ് പിടികൂടിയത്. സുൽത്താൻബത്തേരി പോലീസ് ഇൻസ്പെക്ടർ എം എ സന്തോഷ് കുമാർ, എസ്ഐമാരായ സി എം സാബു, കെ വി ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മൂവരെയും പിടികൂടിയത്.