കാട്ടുപന്നിയുടെ ആക്രമണത്തിൽ വയനാട് മിൽക്ക് ജീവനക്കാരന് പരിക്ക്.

  വയനാട്:  കാട്ടുപന്നിയുടെ ആക്രമണത്തിൽ വയനാട് മിൽക്ക് ജീവനക്കാരന് പരിക്ക്. അമ്പലവയൽ പൊൻമുടികോട്ടയിലെ വിപിൻ സി ആർ -ന് ആണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 6 മണി കുപ്പകൊല്ലി പള്ളികവലയിൽ പാൽ അളക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലക്കും കൈകൾക്കും പിരിക്കേറ്റ വിപിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.