കോയമ്പത്തൂർ: കോയമ്പത്തൂർ ഡിഐജി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്ന പോലീസ് പറഞ്ഞു.പ്രഭാത നടത്തിന് പോയ വിജയകുമാർ 6. 45ഓടെ തിരിച്ചെത്തി. തുടർന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് റിവോൾവർ ചോദിക്കുകയായിരുന്നു. റിവോൾവറുമായി ഓഫിസിൽ നിന്ന് ഇറങ്ങിയ അദ്ദേഹം 6.50 ഓടെ വെടിയുതിർക്കുകയായിരുന്നു. ക്യാമ്പ് ഓഫിസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരാണ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
ആഴ്ചകളായി തനിക്ക് ഉറക്കം കിട്ടുന്നില്ലെന്നും താൻ വിഷാദത്തിലാണെന്നും വിജയകുമാർ തന്റെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. 45കാരനായ വിജയകുമാർ കൊയമ്പത്തൂർ നഗരത്തിലെ റെഡ് ഫീൽഡിലെ തന്റെ ക്വാർട്ടേഴ്സിൽ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നു. ഡിഐജിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു.