ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ ഒരു ഭാഗം തകര്‍ന്നു,
മലയിൻകീഴ് : അടുക്കളയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിന്റെ വര്‍ക്ക് ഏരിയയില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കാട്ടാക്കട ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുപ്പില്‍ തീ കത്തുന്നുണ്ടായിരുന്നു. ഇതിനടുത്തായി ഉണങ്ങാനിട്ടിരുന്ന റബര്‍ ഷീറ്റുകളിലേക്ക് തീപടരുകയും അതില്‍ നിന്നും ഗ്യാസ് സിലിണ്ടറിലേക്കും വ്യാപിച്ചതാണ് അപകടത്തിനിടയാക്കിയത്. അണപ്പാട് സ്വദേശി തങ്കപ്രഭാദേവിയുടെ വീടിന് പുറത്തുള്ള വര്‍ക്ക് ഏരിയയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. സംഭവസമയം അടുക്കളയില്‍ ആരും ഉണ്ടാകാതിരുന്നത് ഭാഗ്യമായി. മൂന്ന് സിലിണ്ടറുകളില്‍ ഒരെണ്ണം ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയും ഒരെണ്ണം കത്തി നശിക്കുകയും ചെയ്തു.
ഫയര്‍ഫോഴ്സിന്റെ ശ്രമഫലമായി ഒരുമണിക്കൂര്‍ കൊണ്ട് തീകെടുത്തി. പുറത്തുള്ള അടുക്കള ഭാഗം പൂര്‍ണമായി കത്തിനശിച്ചു