തൃശൂർ ചേലക്കരയിൽ റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. കാട്ടാനയെ കൊന്ന് കുഴിച്ചു മൂടിയെന്നാണ് സംശയം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാട്ടാനയുടെ ജഡം പുറത്തെടുത്തു. വി.ഒ ചേലക്കര വാഴക്കോടാണ് സംഭവം. റോയ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെടുത്തു. രണ്ടര മാസത്തെ പഴക്കമാണ് ഇതിന് സംശയിക്കുന്നത്. വേഗം അഴുകിപ്പോകാൻ എന്തെങ്കിലും രാസപദാർത്ഥം ഉപയോഗിച്ചോ എന്ന് വ്യക്തമല്ല. ഇക്കാര്യം അടക്കം പരിശോധിക്കേണ്ടതുണ്ട്. സ്ഥലമുടമ റോയ് വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്. ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതായി സംശയമുണ്ട്. കൂടുതൽ പേർക്ക് പങ്കുള്ളതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.