പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്ബതികളുടെ മകനാണ് അമ്ബാടി. കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്ബാടിയെ മാരകമായി വെട്ടി പരികേല്‍പ്പിച്ചു
കൊലപാതകത്തിന് പിന്നിൽ ക്രിമിനൽ മയക്കുമരുന്ന് മാഫിയയെന്ന് DYFI
.ക്രിമിനൽ സംഘവും പ്രദേശത്തെ യുവാക്കളുമായി സംഘർഷം ഉണ്ടായിരുന്നു
.വിഷയം പരിഹരിക്കാൻ എത്തിയ DYFI പ്രവർത്തകനാണ് കുത്തേറ്റത്
.അമ്പാടി ബൈക്കിൽ തിരികെ പോകാൻ ശ്രമിക്കുന്നതിനിടയിൽ പിറകിൽ നിന്ന് കഴുത്തിൽ കുത്തേൽക്കുകയായിരുന്നു
.സംഭവുമായി ബന്ധപ്പെട്ട് ക്രിമിനൽ സംഘത്തിലെ രണ്ടുപേർ പിടിയിലായതായി സൂചന
അക്രമത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ അമ്ബാടിയുടെ കഴുത്തിനും കൈക്കുമാണ് വെട്ടേറ്റത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് .