തൊണ്ടി മുതല്‍ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം.

ദില്ലി: തൊണ്ടി മുതല്‍ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

ആറ് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം. കേസില്‍ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്. കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്.ആൻ്റണി രാജുവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ആര്‍.ബസന്ത്, അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവര്‍ ഹാജരായി.അപ്പീല്‍ സമര്‍പ്പിച്ച എം.ആര്‍ അജയനായി അഭിഭാഷകൻ ഡി.കെ ദേവേഷാണ് ഹാജരായത്