ഉമ്മൻ ചാണ്ടിയുടെ ആത്മാവിനെപോലും ഭയപ്പെടുന്ന കോൺഗ്രസ് നേതാക്കൾ
കോൺഗ്രസിലെ ഒരു പറ്റം ആൾക്കാർ ഉമ്മൻചാണ്ടി എന്ന നേതാവിനെ മരണശേഷം പുതുപ്പള്ളി പള്ളിയിലെ പുണ്യാളൻ ആക്കി മാറ്റിയിരിക്കുകയാണല്ലോ ജീവിച്ചിരുന്നപ്പോൾ പുണ്യാളൻ പോയിട്ട് പുതുപ്പള്ളി പള്ളിയിലെ കത്തനാരുടെയോ കപ്യാരുടെയോ വിശേഷണം പോലും ആഗ്രഹിക്കാത്ത ആളായിരുന്നു ഉമ്മൻചാണ്ടി കേരളത്തിലെ ജനങ്ങളും പുതുപ്പള്ളിയിലെ മുഴുവൻ ആൾക്കാരും എന്തായാലും ഉമ്മൻചാണ്ടി പുണ്യാളനായി കാണണം എന്ന് ആഗ്രഹിക്കുന്നവരല്ല പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയെ അടക്കം ചെയ്ത കല്ലറയ്ക്കു മുകളിൽ മെഴുകുതിരി കത്തിക്കാനും കുമ്പിട്ടു നിൽക്കാനും ആവേശം കാണിച്ചത് കോൺഗ്രസിനകത്ത് എ ഗ്രൂപ്പുകാരായിരുന്നുഎന്നത് ശ്രദ്ധയോടെ സംഭവം നിരീക്ഷിച്ചാൽ മനസ്സിലാകും ഈ കൂട്ടരിൽ എ വിഭാഗത്തിന്റെകാര്യസ്ഥന്മാരും കണക്കപ്പിള്ളമാരും കണിയാന്മാരും ഒക്കെ ഉണ്ടായിരുന്നു എന്നതും വാസ്തവമാണ്. ഉമ്മൻചാണ്ടി ഗ്രൂപ്പിന് പുറത്തുള്ള ഒരാൾ നിശബ്ദനും ഗദ്ഗദകണ്ഠനും ആയി രണ്ടു ദിവസം നീണ്ട വിലാപയാത്രയിൽ പങ്കെടുത്തത് രമേശ് ചെന്നിത്തല ആയിരുന്നു അതിൻറെ രഹസ്യം എന്ന് സോളാർ കേസിന്റെ സിബിഐ റിപ്പോർട്ട് പുറത്തുവന്നപ്പോൾ നമ്മൾ കണ്ടതാണല്ലോ പട പോരിന്റെയും പാരവെപ്പിന്റെയും മാത്രംപൂർവ്വകാല ചരിത്രമുള്ള കോൺഗ്രസിൽ നേതാക്കളെല്ലാം ഇപ്പോഴും അത് പൂർവാധികം ഭംഗിയായി നിർവഹിക്കുന്നു എന്നതിൽ അവരെ അഭിനന്ദിക്കേണ്ടതാണ് ചെയ്ത കുറ്റങ്ങളുടെയും കുറവുകളുടെയും ഏറ്റുപറച്ചിലിന് കുമ്പസാര കൂട്ടിന് മുന്നിൽ ക്യൂ നിൽക്കുന്ന കോൺഗ്രസ് നേതാക്കളെ കണ്ട് ഉമ്മൻചാണ്ടിയുടെ ആത്മാവ് സന്തോഷിക്കുന്നു ഉണ്ടായിരിക്കണം
നിയമസഭ നടക്കുന്ന അവസരത്തിലാണ് സോളാർ കേസിന്റെ രണ്ടാമൂഴം അരങ്ങു തകർത്തത് എന്തായാലും നമ്മുടെ പ്രതിപക്ഷ നേതാവിന് അഭിനയ തികവിന്റെ ആയുഷ്കാല പുരസ്കാരം എത്രയും വേഗം സമ്മാനിക്കണം സോളാർ കേസിൽ വീണ്ടും അന്വേഷണം നടത്തിയാൽ അത് ആ കുടുംബത്തെ വേട്ടയാടൽ ആകും എന്നാണ് പ്രതിപക്ഷ നേതാവ് കണ്ടുപിടിച്ചിരിക്കുന്നത് ഉമ്മൻചാണ്ടിയുടെ ഏതൊരു ഗ്രൂപ്പിൽ നിന്നുകൊണ്ട് ചെയ്യാവുന്ന ദ്രോഹങ്ങളെല്ലാം പരമാവധി ചെയ്യുകയും ഒടുവിൽപ്രതിപക്ഷ നേതൃസ്ഥാനം കിട്ടാൻ സ്വന്തം രാഷ്ട്രീയ കളരിയാനായ രമേശ് ചെന്നിത്തലയെ പാതിരാ കുത്തുകുത്തി മലർത്തിയടിച്ച മഹാനാണ് ഇപ്പോൾ സത്യശീലന്റെ മേലങ്കി അണിഞ്ഞ് വേദോപദേശം നടത്തുന്നത്
മരിച്ചവരെ കുറ്റപ്പെടുത്തരുത് എന്നത് ഒരു മാന്യമായ നിലപാടാണ് എന്നാലും ഉമ്മൻചാണ്ടി വെറും ഒരു കേരളീയനായിരുന്നില്ല ജനങ്ങൾക്കൊപ്പം നിൽക്കാൻ മാത്രം ആഗ്രഹിച്ച ജനകീയനായിരുന്നു ഇതിൽ ഒരു സംശയവുമില്ല എന്നാൽ 53 കൊല്ലം മുൻപ് പുതുപ്പള്ളിയുടെ എംഎൽഎ ആയി കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കുതിച്ചുവന്ന ഉമ്മൻചാണ്ടി കരുണാകരനെ പോലും വെല്ലുന്ന രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റുകാർ ആയിരുന്നില്ല പലപ്പോഴും കോൺഗ്രസ് നേതാക്കളുടെ ശത്രുക്കൾ കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിലായിരുന്നു പോരാട്ടങ്ങളും മത്സരങ്ങളും എല്ലാം ഒരു വശത്ത് കരുണാകരനും മറുവശത്ത് എ കെ ആൻറണിയും നിലയുറപ്പിച്ച് തുടങ്ങിയ അന്തംവിട്ട് ഇപ്പോൾ പുതു തലമുറയിൽ എത്തിയിരിക്കുന്നു എന്ന് മാത്രം ഈ ഗ്രൂപ്പ് പോരാട്ടങ്ങളിൽആരെയും അതിശയിപ്പിക്കുന്നതും അതിക്രൂരവും ആയ കളികൾക്ക് വരെ ചുക്കാൻ പിടിച്ചത് ഉമ്മൻചാണ്ടി ആയിരുന്നു എന്നത് അതിൻറെ മുറിവേറ്റ മനസ്സുമായി നടക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് അറിയാം
ഉമ്മൻചാണ്ടി എന്ന നേതാവിന് എന്നും മനസ്സിൽ ഒരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു താൻ നിൽക്കുന്നിടത്തോളം കാലം കോട്ടയം രാഷ്ട്രീയത്തിൽ ഒരു കോൺഗ്രസ് നേതാവും തനിക്കു മുകളിൽ വരാൻ പാടില്ല എന്ന വാശി ഈ വാശിയുടെ ഇരയായി മാറിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഹിക്കട്ടെ ഉമ്മൻചാണ്ടിയെ തഴഞ്ഞ് മുന്നോട്ട് നീങ്ങിയ സംഭവങ്ങൾ കേരളം കണ്ടതാണ്
രാഷ്ട്രീയത്തിൽ ലീഡർ കരുണാകരന്റെ തന്ത്ര – മന്ത്രാധികൾ പഠിച്ചെടുത്ത ആളായിരുന്നു രമേശ് ചെന്നിത്തല 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ന് ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല ഭാവി മുഖ്യമന്ത്രിയാകുന്ന സ്വപ്നം മാത്രമേ ആ കാലത്ത് രാത്രിയുറക്കങ്ങളിൽ കണ്ടിരുന്നുള്ളൂ മുഖ്യമന്ത്രി കുപ്പായത്തിലേക്ക് കയറാൻ ഉമ്മൻചാണ്ടിക്ക് എതിരെ പാരവച്ച് പുറത്തുചാടിക്കുകയല്ലാതെ മറ്റു വഴിയില്ല എന്ന് തിരിച്ചറിഞ്ഞ അതിൻറെ കളികൾ എല്ലാം കളിച്ച രമേശ് ചെന്നിത്തലയ്ക്ക് വിധിസമ്മാനിച്ചത് – ഉത്തരത്തിൽ ഇരുന്നത് എടുക്കാനും കഴിഞ്ഞില്ല കക്ഷത്തിൽ ഇരുന്നത് പോവുകയും ചെയ്തു എന്ന് ഇരട്ട തോൽവി ആയിരുന്നു
ഇത്രയും പറഞ്ഞ സ്ഥിതിക്ക് കേരളീയർ ഒന്നടങ്കം സ്നേഹിച്ചിരുന്ന ഉമ്മൻചാണ്ടി എന്ന നേതാവിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിൻറെ കാര്യം കൂടി പറഞ്ഞില്ലെങ്കിൽ അത് ശരിയാകില്ല കേരളത്തിൽ പ്രമുഖരായ ജനകീയരായ നിരവധി നേതാക്കൾ രോഗബാധിതരായി മരണം വരിച്ചിട്ടുണ്ട് കെ കരുണാകരൻ അമേരിക്കയിൽ വരെ പോയി ചികിത്സ നടത്തി പ്രായമെത്തി മരിക്കുകയായിരുന്നു. എങ്കിൽ പിന്നെ ഉമ്മൻചാണ്ടിയുടെ ചികിത്സ സംഭവം മാത്രം എങ്ങനെയാണ് വലിയ വിവാദം ആയത് ഉമ്മൻചാണ്ടിയുടെ സഹോദരന്മാരെ പരാതിയുമായി വന്നില്ലേ മരുന്നും ചികിത്സയും ഇല്ലാതെ യേശു എല്ലാം സുഖപ്പെടുത്തും എന്ന് വിശ്വാസക്കാരുടെ കൂടെയാണ് വേറെക്കാലമായി ഉമ്മൻചാണ്ടിയുടെ ഭാര്യ നിലയുറപ്പിച്ചിരുന്നത് ഇത് ആൾക്കാരിൽ സംശയമുണ്ടാക്കിയെങ്കിൽ അതിന് ജനങ്ങളെ കുറ്റം പറയണമോ ഉമ്മൻചാണ്ടിയെക്കാൾ പ്രായക്കൂടുതലുള്ള എത്രയോ നേതാക്കൾ പലവിധ രോഗങ്ങളുമായി ഇപ്പോഴും ഇവിടെ കഴിയുന്നുണ്ട് ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ കാരോട്ട് വള്ളക്കാലിൽ കുടുംബത്തിലെ ഒരു അംഗം മാത്രമായിരുന്നെങ്കിൽ ആരും ചികിത്സ തർക്കത്തിന് വരുമായിരുന്നില്ല മുൻ മുഖ്യമന്ത്രി എന്ന നിലയിൽ മറ്റു പലപ്പോഴും നടന്നിട്ടുള്ളത് പോലെ സർക്കാർ ഇടപെടുകയും വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു വേണ്ട ചികിത്സ നടത്താനും മുഖ്യമന്ത്രി വരെ മുന്നോട്ടു വന്നിട്ടും അതെല്ലാം തടഞ്ഞത് ഇപ്പോൾ കണ്ണീരൊഴുക്കുന്ന കുടുംബക്കാർ തന്നെ ആയിരുന്നില്ലേ
കത്തി പുകയുന്ന സോളാർ കേസിൽ പുതിയ അന്വേഷണം ഉണ്ടായാൽ സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ തന്നെ കുറ്റക്കാരായി മാറും ഇതാണ് സോളാർ വിഷയത്തിൽ കോൺഗ്രസ് ഉരുണ്ടുകളിക്കുന്നതിന്റെ രഹസ്യം ഉമ്മൻചാണ്ടിയെ താഴെ ഇറക്കാൻ കോൺഗ്രസ് നേതാക്കൾ സോളാർ നായികയെയും താലികെട്ടാൻ ഒരുങ്ങി എന്നതാണ് വാസ്തവം സ്വന്തം ഭാര്യയെയും മക്കളെയും മനസ്സിൽ വിചാരിച്ചു ദൈവഭയത്തോടെ നെഞ്ചിൽ കൈവെച്ച് ഞാൻ പരിശുദ്ധനാണ് എന്ന് പറയാൻ എത്ര കോൺഗ്രസ് നേതാക്കൾക്ക് കഴിയും സോളാർ നായികയോടൊപ്പം സഹശയനം നടത്തിയ കുളിരുള്ള ഓർമ്മകൾ ഇപ്പോൾ കത്തിപ്പടരുന്ന സോളാറിന്റെ സ്ഥിതിയിൽ എത്തിയെങ്കിൽ നേതാക്കളെ നിങ്ങൾ സ്വയം വിയർത്തു കുളിക്കുക ആ കുളിയിലൂടെ എങ്കിലുംനിങ്ങളുടെ ശരീരത്തിലെ അഴുക്ക് ഒഴികെ പോകട്ടെ. നന്ദി നമസ്കാരം