മാത്യു കുഴൽനാടൻ എം എൽ എയുടെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി സർക്കാർ
തൊടുപുഴ: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എം എൽ എയുമായ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി സംസ്ഥാന സർക്കാർ. ഹോം സ്റ്റേ ലൈസൻസാണ് പുതുക്കി നൽകിയത്. അഞ്ച് വർഷത്തെ ലൈസൻസിനാണ് അപേക്ഷിച്ചത്. ഡിസംബർ 31 വരെയാണ് പുതുക്കി നൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 31ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു.
കഴിഞ്ഞ മാർച്ച് 31-ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി പൂർത്തിയായിരുന്നു. തുടർന്ന് അഞ്ചുവർഷത്തേയ്ക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ അപേക്ഷ നൽകി. ഇതിനായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻഒസിയും ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. ഡിസംബർ 31വരെ കാലാവധിയുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റാണ് മാത്യു കുഴൽനാടൻ നൽകിയത്. ഇതുപ്രകാരമാണ് ലൈസൻസ് കാലവധി അനുവദിച്ചത്. ഹോംസ്റ്റേ ലൈസൻസ് പുതുക്കി നൽകിയതോടെ നികുതിയടയ്ക്കുന്നതിലുൾപ്പെടെ മാത്യു കുഴൽനാടന് ആശ്വാസമാകും.