ഡ്രൈവിംഗ് ലൈസൻസിലും ആർ സി ബുക്കിലും സർക്കാർ കൊള്ള

കൂടാതെ 45 രൂപ തപാൽ ഫീസ് വേറെയും

ഡ്രൈവിംഗ് ലൈസൻസിലും ആർ സി ബുക്കിലും സർക്കാർ കൊള്ള..വെറും 20 രൂപ ചെലവുള്ള കാർഡിന് പൊതുജനം സർക്കാരിന് അടയ്ക്കേണ്ട തുക 200 രൂപ. കൂടാതെ 45 രൂപ തപാൽ ഫീസ് വേറെയും..എവിടെയൊക്കെ ഏതൊക്കെ രീതിയിലാണ് പൊതുജനങ്ങളെ പിഴിയാൻ കഴിയുക എന്നു ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പല വകുപ്പുകളും.. ജനങ്ങളുമായി ഏറെ ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഒരു വകുപ്പാണ് വാഹന ഗതാഗത വകുപ്പ്…ആരെങ്കിലും സ്വന്തമായി ഒരു വണ്ടി വാങ്ങിയാൽ അതിൻറെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ആണ്… ഒരാൾ ഡ്രൈവിംഗ് പഠിച്ചാൽ അതിനനുസൃതമായ പരിശോധന നടത്തി അയാൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതും, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ആണ്… നിലവിൽ ആർ സി ബുക്കും ഡ്രൈവിംഗ് ലൈസൻസും ഉള്ളവരെല്ലാം സ്മാർട്ട് കാർഡാക്കി പരിഷ്കരിക്കണം എന്ന് ഗതാഗത വകുപ്പ് തീരുമാനം എടുത്തിരുന്നു.. ഇതിൻറെ നടപടികൾ ആരംഭിച്ചപ്പോഴാണ് ഈ പുതിയ ഏർപ്പാടിലെ പകൽ കൊള്ള ജനം മനസ്സിലാക്കിയത്..ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും സ്മാർട്ട് ആക്കി അനുവദിച്ചു കിട്ടുന്നതിന് അടക്കേണ്ട തുക 200 രൂപയാണ്. ഇതുകൂടാതെ ഇത് രണ്ടും തപാൽ വഴി ഒരാൾക്ക് എത്തിച്ചു തരണമെങ്കിൽ തപാൽ കൂലിയായി 45 രൂപ വേറെയും അടക്കണം….ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ വന്ന ഒരു കേസിന്റെ പേരിൽ ഗവൺമെൻറ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് ശരാശരി ഒരു ദിവസം 15,000 ത്തോളം സ്മാർട്ട് കാർഡുകൾ അച്ചടിക്കുന്നു എന്നാണ്.. ഇത് അടിസ്ഥാനപ്പെടുത്തി കണക്കുകൂട്ടിയാൽ ഒരു കാർഡിന് 200 രൂപ പ്രകാരം ഒരു ദിവസം ഗതാഗത വകുപ്പിന് കിട്ടുന്നത് 28 ലക്ഷം രൂപയിലധികം …. സർക്കാരിൻറെ സത്യവാങ്മൂലത്തിൽ പറയുന്നത് ഇതിൽ 60 രൂപ കാർഡ് പ്രിൻറ് ചെയ്യുന്ന സ്വകാര്യ ഏജൻസിക്ക് കൊടുക്കുന്നു എന്നാണ്.. എന്ന് പറഞ്ഞാൽ ഈ പ്രിന്റിംഗ് നടത്തുന്ന സ്വകാര്യ കമ്പനിക്ക് ഒരു ദിവസം 8,40,000 രൂപ കിട്ടുന്നു എന്നാണ്..ഇവിടെ മറ്റൊരു ഗൗരവമുള്ള വിഷയം കൂടി ഉണ്ട്.. ഡ്രൈവിംഗ് ലൈസൻസ്, വണ്ടിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ സ്മാർട്ട് ആക്കി പ്രിൻറ് ചെയ്യുന്നതിന് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള പ്രിന്റിംഗ് സംവിധാനമുള്ളപ്പോൾ പുറത്തെ സ്വകാര്യ കമ്പനിക്ക് എന്തിന് കരാർ നൽകി എന്ന ചോദ്യവും അവശേഷിക്കുകയാണ് ….മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഇപ്പോൾ നൽകിവരുന്ന സ്മാർട്ട് കാർഡ് പ്രിൻറ് ചെയ്യുന്നതിന് സാധാരണഗതിയിൽ സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന നിലവിലെ ചാർജ് 20 രൂപ ആണ്. ഇതുതന്നെ കാർഡുകളുടെ എണ്ണം ആയിരക്കണക്കിന് വന്നാൽ നിരക്ക് വീണ്ടും കുറയാനാണ് സാധ്യത.. ഇങ്ങനെ 20 അല്ലെങ്കിൽ 25 രൂപ നിലവിലെ നിരക്കുള്ള ഒരു കാർഡ് പ്രിൻറ് ചെയ്യുന്നതിന് സ്വകാര്യ കമ്പനിക്ക് 60 രൂപ നിരക്കിൽ കരാർ നൽകിയത് ജനങ്ങളെ സേവിക്കാൻ വേണ്ടിയാണോ എന്ന് ചോദ്യമാണ് അവശേഷിക്കുന്നത്…ഇതിനോടൊപ്പം പുറത്തുവന്നിട്ടുള്ള ഒരു പരാതി കൂടി ഉണ്ട് . ഡ്രൈവിംഗ് ലൈസൻസ്, വണ്ടിയുടെ ആർ സി ബുക്ക് തുടങ്ങിയവ തപാലിൽ അവകാശികൾക്ക് അയച്ചു കൊടുക്കുന്ന രീതിയാണ് ഡിപ്പാർട്ട്മെൻറ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി അപേക്ഷിക്കുമ്പോൾ തന്നെ 45 രൂപ തപാൽ ചാർജ് ആയി മുൻകൂട്ടി വാങ്ങുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിൽ നിന്നും അയക്കുന്ന ആർസി ബുക്കും ലൈസൻസും പോസ്റ്റുമാൻ വഴി അപേക്ഷകരുടെ വീടുകളിൽ എത്തിക്കാതെ എത്തിയ വിവരം അറിയിക്കുന്ന ഇന്റിമേഷൻ കാർഡ് നൽകുന്ന രീതിയാണ് പോസ്റ്റ് ഓഫീസുകളിൽ നടന്നുകൊണ്ടിരിക്കുന്നത് ‘ പോസ്റ്റ് ഓഫീസിലെ ഇൻ്റിമേഷന്‍ കാർഡ് അവർ തപാൽ ഉരുപടി അവരവരുടെ പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തി ഒപ്പിട്ടു കൊടുത്ത് കൈപ്പറ്റണം എന്നാണ് ഇപ്പോൾ നടക്കുന്ന രീതി..ഏതായാലും സംസ്ഥാന സർക്കാരിൻറെ കീഴിൽ ജനസേവനത്തിനായി പ്രവർത്തിക്കുന്ന പല വകുപ്പുകളും പലതരത്തിലുള്ള പിഴിയൽ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പും അവരുടേതായ പങ്ക് കൃത്യമായി നിർവഹിക്കുന്നു എന്ന് പറയേണ്ടി വരികയാണ് … ഇരുപതോ ഇരുപത്തിയഞ്ചോ രൂപ മാത്രം ഈടാക്കേണ്ട ഒരു കാര്യത്തിന് 200 രൂപ പാവപ്പെട്ട ജനങ്ങളിൽ നിന്നും ഈടാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഈ ജനസേവന പരിപാടിക്ക് ഏതായാലും ഒരു നന്ദി പറയാം..