എല്ലാറ്റിനും വില കയറ്റം ജനം കണ്ണീർ കടലിൽ

വെയിലും തെരഞ്ഞെടുപ്പ് ചൂടും വെന്തുരുകുന്ന സാധാരണക്കാരും

രാഷ്ട്രീയത്തോടുംപൊതുകാര്യങ്ങളോടും എപ്പോഴും വലിയ താല്പര്യം കാണിക്കുന്ന ആൾക്കാരാണ് മലയാളികൾ നമുക്ക് രാപ്പകൽ ചർച്ച ചെയ്യാനും സമയം കളയാനും വിഷയങ്ങൾക്ക് ഒരു ദാരിദ്ര്യവുമില്ല. ഈ ചർച്ചയും വീരവാദം പറച്ചിലും ഒക്കെ കഴിഞ്ഞ് വീട്ടിലെത്തി കുടുംബ കാര്യങ്ങളിലേക്ക് മനസ്സ് എത്തുമ്പോഴാണ് വല്ലാത്ത നോവും നീറ്റലും ഉണ്ടാകുന്നത് വല്ലാത്ത നോവും നീറ്റലും ഉണ്ടാകുന്നത് ‘ സമ്പന്നൻ മാർക്ക് ഇതൊന്നും വലിയ വിഷയമല്ല. ആവശ്യത്തിനു പണം ഉണ്ടെങ്കിൽ എന്തും കൈക്കുള്ളിൽ എത്തുന്ന കാലമാണ് ഇത് .എന്നാൽ ഭൂരിപക്ഷം വരുന്ന കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങൾ വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണ് വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണ് ഓരോ ദിവസവും ഉണ്ടാകുന്ന പുതിയ സംഭവ വികാസങ്ങളും ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും തെരഞ്ഞെടുപ്പ് രംഗത്തും ഉണ്ടാകുന്ന മാറ്റങ്ങളും അതേപടി ചർച്ച ചെയ്ത് മുന്നേറുകയാണ് നമ്മൾ എന്നാൽ ഒരു കുടുംബം കഴിഞ്ഞുകൂടാനുള്ള വിഷമതകൾ സാധാരണ ജനം ദുരിതത്തോടെ അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം എല്ലാ നിത്യോപയോഗ വസ്തുക്കൾക്കും കുത്തനെ വില കൂടിക്കൊണ്ടിരിക്കുന്നു ഭക്ഷ്യവസ്തുക്കൾ പോലും വിലക്കയറ്റത്തിൽ മത്സരിക്കുകയാണ്.കുറെയൊക്കെ സഹായകരമായി പ്രവർത്തിച്ചിരുന്ന സർക്കാർ വക ന്യായവില വിതരണ ഷോപ്പുകൾ സാധനങ്ങൾ ഇല്ലാതെ തുറന്നു വച്ചിരിക്കുന്ന സ്ഥിതിയിലും ആണ്

സാധാരണക്കാരന്റെ ദൈനംദിന ജീവിത കാര്യങ്ങളിൽ നിന്നും ചർച്ചകൾ മാറിപ്പോയി മറ്റു വിഷയങ്ങളിൽ കുരുങ്ങുമ്പോൾ സർക്കാരിന്റെ അടിയന്തരശ്രദ്ധ പതിയേണ്ട പലതും ആരും അറിയാതെ അവശേഷിക്കുന്നു നമ്മുടെ വിശപ്പടക്കുക എന്നത് ജീവിതത്തിലെ പരമപ്രധാന കാര്യമാണ് വിശപ്പിന്റെ വിളിക്കപ്പുറം പ്രാധാന്യമുള്ള മറ്റൊന്നും ജന്തുക്കൾക്ക് മുന്നിൽ ഇല്ല.ആലങ്കാരിക സൗകര്യങ്ങളുടെ കാര്യങ്ങളെല്ലാം നമുക്ക് മാറ്റിവയ്ക്കാം നിത്യേന ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ കേരളത്തിൽ ഇപ്പോൾ എന്താണ് സ്ഥിതി എന്ന് ഭരണകർത്താക്കൾ അറിയുന്നുണ്ടോ ? ഭക്ഷണത്തിന് ആവശ്യമായ എല്ലാ വസ്തുക്കൾക്കും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വില ഇരട്ടിയിലധികം ആയി ഉയർന്നിരിക്കുകയാണ് കോഴിയിറച്ചി വലിയ ആഡംബര ഭക്ഷ്യവസ്തു അല്ല ആ കോഴിയിറച്ചിക്ക് ഒരു മാസത്തിനിടയിൽ വലിയ വിലവർധനമാണ് ഉണ്ടായിരിക്കുന്നത് 180 രൂപ മുതൽ 200 രൂപ വരെ ബ്രോയിലർ കോഴിയുടെ വില വർധിച്ചിരിക്കുന്നു. കേരളത്തിലെ ഇറച്ചി കോഴി വരവ് മുഴുവനും തമിഴ്നാട്ടിൽ നിന്നും ആണ് അവിടെ ഇതിൻറെ ഉത്പാദകർ ഉൽപാദനം കുറച്ചതാണ് വിലക്കയറ്റത്തിന് കാരണം എന്നു പറയുന്നു. സാധാരണഗതിയിൽ ക്രിസ്തുമത വിശ്വാസികൾ നോമ്പ് എടുത്തിട്ടുള്ള ഈ അവസരത്തിൽ മത്സ്യമാംസാദികൾക്ക് വിലക്കുറവ് ഉണ്ടാവുകയാണ് പതിവ് എന്നിട്ടും എങ്ങനെയാണ് ഈ വിലക്കയറ്റം എന്നത് മനസ്സിലാകുന്നില്ല

മത്സ്യത്തിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ് 200 രൂപയ്ക്ക് താഴെ വിലയുണ്ടായിരുന്ന മത്തി ഇരുന്നൂറ് മുതൽ 250 രൂപ വരെ വിലക്കാണ് ഇപ്പോൾ ലഭിക്കുന്നത്. അയല വില 280 ആണ് കിളിമീൻ ഒരു കിലോയ്ക്ക് 250 മുതൽ 350 രൂപ വരെ വില എത്തി അല്പം ഒക്കെ വില കൂടുതലുള്ള കാളാഞ്ചി വറ്റ മോത ചെമ്മീൻ തുടങ്ങിയവക്കെല്ലാം 400 രൂപയ്ക്ക് മുകളിൽ കിലോ വില ആണ്. വിലക്കുറവിൽ ലഭ്യമായിരുന്ന ചൂര കേര എന്നീ ഇനം മത്സ്യങ്ങൾക്കും 50 ശതമാനത്തിൽ അധികം വിലക്കയറ്റം ഉണ്ടായിരിക്കുന്നു ഒരു കിലോയ്ക്ക് 350 രൂപയിൽ താഴെ വില ഉണ്ടായിരുന്ന പോത്ത് ഇറച്ചിക്ക് ഇപ്പോൾ 420 രൂപ വില കൊടുക്കണം 600 രൂപ മുതൽ 700 രൂപ വരെ വിലയുണ്ടായിരുന്ന ആട്ടിറച്ചിക്ക് ഒരു കിലോയ്ക്ക് 950 രൂപ വരെ ആയിരിക്കുന്നു

മത്സ്യ മാംസ്യ വസ്തുക്കൾക്കൊപ്പം തന്നെ പച്ചക്കറി വിലയും ഓരോ ദിവസവും കുതിച്ചുയറുകയാണ്. ഇതിന് പറയുന്ന ന്യായം നോമ്പുകാലം ആയതിനാൽ പച്ചക്കറികൾക്ക് ഡിമാൻഡ് കൂടുന്നു എന്നതാണ് കാരറ്റ് ബീറ്റ് റൂട്ട് ബീൻസ് പയർ തക്കാളി വെണ്ട വഴുതന ചേന ചേമ്പ് തുടങ്ങിയ ആറ്റിനും 50 ശതമാനത്തിൽ അധികം വിലക്കയറ്റം ഒരു മാസത്തിനുള്ളിൽ ഉണ്ടായിരിക്കുന്നുഇതിനുപുറമെയാണ് സാധാരണ ഉപയോഗത്തിലുള്ളപലചരക്ക് സാധനങ്ങളുടെയും വിലവർധന അരിയും പയറും മുളക് മല്ലി പഞ്ചസാര കടല തേയില തുടങ്ങി ഉള്ള നിത്യോപയോഗ സാധനങ്ങൾക്കും വിലകൂടിക്കൊണ്ടിരിക്കുകയാണ്.

സാധാരണ യോഗ സാധനങ്ങളുടെ വില പരസ്യ വിപണിയിൽ വർദ്ധിക്കുമ്പോൾ ആ വിലക്കയറ്റം തടഞ്ഞു നടത്തുന്നതിന് അടിയന്തരമായി തന്നെ സർക്കാർ ഇടപെടൽ ഉണ്ടാവുക പതിവാണ് കൺസ്യൂമർഫെഡിന്റെയും സപ്ലൈകോയുടെയും മറ്റും ചില്ലറ വില്പനശാലകൾ വഴി ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാവുന്ന സ്ഥിതി വരുമ്പോൾ സ്വാഭാവികമായി തന്നെ

പൊതുവിപണിയിലുംവിലക്കയറ്റം തടയപ്പെടാൻ സാഹചര്യം ഉണ്ടാകും. ഇപ്പോൾ ഏതായാലും ഈ തരത്തിലുള്ള സർക്കാർ സംവിധാനങ്ങളിൽ ഒന്നിൽ പോലും ഒരു ഫലപ്രദമായ ഇടപെടലിന്റെ ലക്ഷണം കാണുന്നില്ല. സർക്കാരിൻറെ മോശമായ സാമ്പത്തിക സ്ഥിതി ഏതുകാര്യത്തിനും ഒരു ന്യായമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്, പൊതുജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ഉള്ള ഉത്തരവാദിത്വം സർക്കാരിന് തന്നെയാണ് സർക്കാരിന് തന്നെയാണ് ‘ പണം ഇല്ല എന്ന് പറയുന്നത് ഒരു സർക്കാരിനും ചേർന്ന നടപടി അല്ല. ജീവിതത്തിൽ ഏതെങ്കിലും പരിധി കടന്നുള്ള ആഘോഷകാര്യത്തിന് വേണ്ടിയല്ല പൊതുജനം ഇപ്പോൾ ശബ്ദിക്കുന്നത്. വിശപ്പടക്കി സ്വൈര്യമായി ജീവിക്കാനുള്ള ഭക്ഷ്യവസ്തുക്കൾ എങ്കിലും വാങ്ങുവാൻ കഴിയുന്ന ഒരു സ്ഥിതി ഏത് നാട്ടിലും എപ്പോഴും ഉണ്ടാകേണ്ടതല്ലേ. നാട്ടിലെ സമ്പന്നരുടെ ക്ഷേമ കാര്യങ്ങൾ മാത്രം അന്വേഷിക്കുന്ന രീതി സർക്കാർ പുലർത്തുന്നത് ശരിയല്ല പ്രത്യേകിച്ചും കേരളം ഭരിക്കുന്നത് സാധാരണക്കാരന്റെ വികാരവിചാരങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഇടതുപക്ഷ മുന്നണിയുടെ ഭരണകൂടമാണ്. എല്ലാ കാലത്തും തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ഒപ്പം നിന്നുകൊണ്ട് നീങ്ങുന്ന നിലപാടാണ് ഇടതുപക്ഷ മുന്നണി സ്വീകരിച്ചിട്ടുള്ളത്

കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ ജീവിക്കാൻ തീർത്തും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത് അവർക്ക് എന്തെങ്കിലും ആഡംബര സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ വേണ്ടിയല്ല വിശപ്പു മാറ്റി എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള പാവപ്പെട്ടവൻറെ അവകാശം സാധിച്ചു കൊടുക്കാൻ ഉള്ള അടിയന്തരയുടെ ഇടപെടൽ സംസ്ഥാന സർക്കാരിൽ നിന്നും ഭക്ഷ്യ വകുപ്പ് മന്ത്രിയിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു