പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട്, കേസിലെ ഒന്നാം പ്രതി സിൻജോ ജോണ്‍സണ്‍ അറസ്റ്റില്‍.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട്, കേസിലെ ഒന്നാം പ്രതി സിൻജോ ജോണ്‍സണ്‍ അറസ്റ്റില്‍. കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിൻജോ.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട്, കേസിലെ ഒന്നാം പ്രതി സിൻജോ ജോണ്‍സണ്‍ അറസ്റ്റില്‍. കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിൻജോ. മറ്റൊരു പ്രതിയായ കാശിനാഥനും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. ഇരുവരേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ, മർദ്ദിച്ച വിവരം തുറന്നുപറഞ്ഞാല്‍ തലവെട്ടുമെന്ന് സിൻജോ ഭീഷണിപ്പെടുത്തിയെന്ന് സിദ്ധാർത്ഥിന്റെ കൂട്ടുകാർ പറഞ്ഞു എന്ന് പിതാവ് വെളിപ്പെടുത്തി. “സിൻജോയും അക്ഷയ്യും റെഹാനും ഹോസ്റ്റല്‍ മുറിയില്‍ വച്ച് തീർത്ത് കളഞ്ഞിട്ട് തൂക്കിയതാണ് അങ്കിളേ.. നിങ്ങള്‍ ഫൈറ്റ് ചെയ്യണം,” എന്നാണ് ആ കുട്ടികള്‍ പറഞ്ഞതെന്നും പിതാവ് പറഞ്ഞു. എസ്.എഫ്.ഐയുടെ യൂണിറ്റ് ഭാരവാഹികളാണ് പ്രധാന പ്രതികള്‍. പ്രതികള്‍ കീഴടങ്ങിയെന്നത് വിശ്വസിക്കാനാവുന്നില്ല. പ്രതികളെ രക്ഷപ്പെടുത്താനാണ് നീക്കമെങ്കില്‍ പ്രതിഷേധിക്കേണ്ടതുണ്ട്. പുറത്തുവരുന്നത് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്. തുടർച്ചയായ മൂന്ന് ദിവസം നാലിടത്തായി സിദ്ധാർത്ഥനെ മർദ്ദിച്ചിരുന്നുവെന്നാണ് ആൻ്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ഇവിടെയൊന്നും കോളേജ് അധികൃതർ ഇടപെട്ടിരുന്നില്ല. 19 പേർ ചേർന്ന് ബെല്‍റ്റ് കൊണ്ട് പലതവണ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സിദ്ധാർത്ഥന്റെ കൂട്ടുകാരെ ഭീഷണിപ്പെടുത്തി അവരെ കൊണ്ട് നിർബന്ധിപ്പിച്ച് മുഖത്തടിപ്പിക്കുകയും ചെയ്തു.
ഹോസ്റ്റല്‍ നടുമുറ്റത്ത് വച്ച് സംഘം ചേർന്ന് സിദ്ധാർത്ഥനെ ആള്‍ക്കൂട്ട വിചാരണ ചെയ്തപ്പോള്‍ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ, ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധന നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലുള്ള നാല് പ്രതികള്‍ക്കായാണ് വയനാട് ജില്ലാ പൊലീസ് ഇന്ന് രാവിലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരില്‍ രണ്ടുപേർ കൂടി ഇനി പിടിയിലാകാനുണ്ട്.
അതേസമയം, റാഗിങ് വിരുദ്ധ സമിതി 12 വിദ്യാർത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുതേയ്ക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്പ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവര്ക്ക് എതിരെയും നടപടിയെടുത്തത്. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാള്‍ക്ക് കൂടി പഠന വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇവര്ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല.
ഇവര്ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മർദ്ദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റു രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റെറ്റെണൽ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. മർദ്ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി.
ഹോസ്റ്റലിലെ വിദ്യാർത്ഥികള്‍ക്കെതിരെയും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളില്‍ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16, 17, 18 തീയതികളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവർക്കെതിരെയാണ് റാഗിങ്ങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികള്‍ക്ക് വേണമെങ്കില്‍ വി.സിക്ക് അപ്പീല്‍ നല്‍കാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.