സഭയുടെ വേട്ടയാടലും ഒറ്റപ്പെടുത്തലും മൂലം മതം ഉപേക്ഷിച്ച് കണ്ണൂരിലെ ഒരു ക്രിസ്ത്യന്‍ കുടുംബം.
തളിപ്പറമ്ബ് സെന്റ് പോള്‍സ് സ്‌കൂളിലെ ജീവനക്കാരിയായിരുന്ന യുവതിയും ഭര്‍ത്താവ് സന്തോഷും കുടുംബവുമാണ് സ്‌കൂള്‍ മാനേജ്‌മെന്റിനും സഭയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുയര്‍ത്തി മതം ഉപേക്ഷിച്ചത്.
സഭയുടെ വേട്ടയാടലും ഒറ്റപ്പെടുത്തലും മൂലം മതം ഉപേക്ഷിച്ച് കണ്ണൂരിലെ ഒരു ക്രിസ്ത്യന്‍ കുടുംബം. തളിപ്പറമ്ബ് സെന്റ് പോള്‍സ് സ്‌കൂളിലെ ജീവനക്കാരിയായിരുന്ന യുവതിയും ഭര്‍ത്താവ് സന്തോഷും കുടുംബവുമാണ് സ്‌കൂള്‍ മാനേജ്‌മെന്റിനും സഭയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുയര്‍ത്തി മതം ഉപേക്ഷിച്ചത്. നാളുകളായി തുടരുന്ന അപവാദപ്രചരങ്ങള്‍ ഇനിയും സഹിക്കാനാകില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട ഓഡിയോയില്‍ സന്തോഷ് വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം സെന്റ് പോള്‍സ്
സ്‌കൂളിലെ ആന്വല്‍ ഡേയുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരിയാരം സ്വദേശിയായ സന്തോഷ് ഓഡിയോയില്‍ പറയുന്നു. ആന്വല്‍ ഡേയുടെ ചുമതല ഏറ്റെടുത്ത സന്തോഷ് രൂപതയുടെ സ്ഥാപനം ആയതുകൊണ്ടുതന്നെ ഇതിനായി പ്രതിഫലം വേണ്ടെന്നും പകരം തന്റെ പേര് പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സുധീപ്
മുണ്ടയ്ക്കലിനേട് പറഞ്ഞിരുന്നത്.ആന്വല്‍ ഡേയ്ക്ക് പണം വേണ്ടെന്ന് പറഞ്ഞെങ്കിലും സ്‌കൂള്‍ മാനേജരുടെ നേതൃത്വത്തില്‍ ഓരോ കുട്ടിയോടും 700 രൂപ ആവശ്യപ്പെടുകയും, ഇത് സ്കൂളില്‍ വലിയ പ്രതിക്ഷേധം ഉയരുകയും ചെയ്തു. വലിയ തുകയല്ലേ കുട്ടികളോട് ആവശ്യപ്പെട്ടത് എന്ന് സന്തോഷ്, ഫാദര്‍ സുധീപിനോട് ചോദിച്ചപ്പോള്‍ ഇത്രയും വലിയ ഒരു സ്ഥാപനം വച്ചിട്ട് ബിഷപ്പ് ഹൗസ് എന്തിനു പട്ടിണി കിടക്കണം എന്നാണ് ഫാദര്‍ സുധീപ് ചോദിച്ചതെന്നും സന്തോഷ് ഓഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതിക്ഷേധ കൂടുകയും പരിപാടി ഉപേക്ഷിക്കുകയും ചെയ്തു.
ഇത് ഫാദര്‍ സുധീപിന് വലിയ കളങ്കം ഉണ്ടാക്കുകയും വലിയ നാണക്കേടുണ്ടാക്കുകയും ചെയ്തു. നാണക്കേടില്‍ നിന്നും രക്ഷപ്പെടാനായി ആന്വല്‍ ഡേ ഏറ്റെടുത്ത ആളുകളെ കുറ്റപ്പെടുത്താനാണ് സുധീപ് ശ്രമിച്ചത്. പരിപാടിയുടെ നടത്തിപ്പിന് വലിയ തുക ആവശ്യപ്പെട്ടതുകൊണ്ടാണ് അത് നടക്കാതിരുന്നതെന്ന് അദ്ദേഹം ഒരു പൊതു പരിപാടിയില്‍വെച്ച് പറയുകയുണ്ടായി.
നടത്തിപ്പിന് പ്രതിഫലം വേണ്ടെന്ന് പറഞ്ഞിരുന്ന താന്‍ ഇതോടെ കുറ്റക്കാരനായി. തന്നെക്കുറിച്ച് തെറ്റായ കാര്യം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സത്യാവസ്ഥ കുട്ടികളുടെ രക്ഷിതാക്കളോടും താനും പരസ്യമായി പറഞ്ഞു. മാനേജരുടെ തനിനിറം പുറത്തായതോടെയാണ് അദ്ദേഹം തനിക്കെതിരെ തിരിയുന്നത്. പിന്നിട് തന്നേയും കുടുംബത്തേയും സഭയും സ്‌കൂളും ആക്രമിച്ചു. ഭാര്യയ്ക്ക് സ്‌കൂളില്‍ കടുത്ത മാനസിക പീഡനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
അധ്യാപകരും സഹപ്രവര്‍ത്തകരും ഭാര്യയോട്് സഹകരിക്കാതെയും സംസാരിക്കാതേയുമായി. സ്റ്റാഫ് റൂമില്‍ മറ്റുള്ളവര്‍ ഭാര്യയുടെ അടുത്തിരിക്കാറില്ല. ഭാര്യ എത്തിയാല്‍ മറ്റുള്ളവര്‍ മാറിപ്പോകുന്ന രീതിയില്‍ അകല്‍ച്ചയുണ്ടായി.
അതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ താന്‍ സഭയുടെ സഹായം തേടിയെങ്കിലും കാര്യമുണ്ടായില്ല. പലതരത്തിലുമുള്ള അപവാദപ്രചരണമാണ് തനിക്കും ഭാര്യയ്ക്കുമെതിരെ പിന്നീട് നടന്നത്. ഭാര്യ കവിത എഴുതുന്ന ആളായതുകൊണ്ടുന്നെ അവര്‍ക്ക് കാമുകനുണ്ടെന്നായിരുന്നു ഒരു പ്രചരണം. ഭാര്യയ്ക്ക് മാനസിക രോഗമുണ്ടെന്നും പ്രചിപ്പിച്ചു. ഇതോടെയാണ് തന്നെ പരിഗണിക്കാത്ത സഭ വിടാന്‍ കാരണമായതെന്ന് സന്തോഷ് പറയുന്നു.
ഭാര്യയ്ക്ക് പണികൊടുക്കുമെന്ന് സ്‌കൂള്‍ മാനേജരായിരുന്ന സുധീപ് മുണ്ടയ്ക്കല്‍ പറഞ്ഞിരുന്നു. ജോലി വിഷയത്തില്‍ ഭാര്യയെ നിയമക്കുരുക്കിലാക്കി പുറത്താക്കാനായിരുന്നു ശ്രമം. ഇത് താന്‍ നേരത്തെ തിരിച്ചറിഞ്ഞെന്നും ഇത്തരം പണികൊടുക്കുന്ന ആളുകള്‍ക്കൊപ്പമല്ല, സമാധാനത്തോടെയുള്ള ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ടിവന്നതെന്നും സന്തോഷ് പുറത്തുവിട്ട ഓഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സന്തോഷിനും കുടുംബത്തിനും പിന്തുണയുമായി നിരവധി പേർ എത്തിയിട്ടുണ്ട്. മതം ഉപേക്ഷിച്ചെന്നു പറയുമ്ബോഴും തൻ്റെ വിശ്വാസം മരണം വരെ മാറ്റില്ലെന്ന് സന്തോഷ് പുറത്തുവിട്ട ഓഡിയോയില്‍ സൂചിപ്പിക്കുന്നു