കേരളം ഞെട്ടിത്തരിച്ച് കേട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്തയുണ്ട് വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് സഹപാഠികളുടെ ക്രൂരമായ റാഗിംഗ് – റാഗിംഗ് അല്ല ഒന്നാന്തരം ആൾക്കൂട്ട കൊല – വഴി മരണപ്പെട്ട വാർത്തയാണ് ഈ സംഭവം. പഠനത്തിൽ മാത്രമല്ല മറ്റു പല കാര്യങ്ങളിൽ കൂടി മികവ് നേടിയിരുന്ന ഒരു ചെറുപ്പക്കാരനാണ് സിദ്ധാർത്ഥ് ‘ ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്സ് എന്ന നിലയ്ക്കാണ് വെറ്റിനറി കോളേജിൽ ഈ ചെറുപ്പക്കാരൻ പഠനത്തിന് എത്തിയത് എന്ന് നമുക്ക് മനസ്സിലാക്കാം അങ്ങനെയുള്ള ആ ചെറുപ്പക്കാരനെ കോളേജിലെ കൂട്ടുകാർ എന്ന് പറയാവുന്ന ഗണത്തിൽ പെടുന്ന സഹപാഠികൾ ദിവസങ്ങളോളം നീണ്ട ക്രൂരമായ പീഡനങ്ങളും അക്രമങ്ങളും നടത്തി കൊലപ്പെടുത്തിയ സംഭവം ഒരു കാട്ടാള നീതിക്കും അംഗീകരിക്കാൻ കഴിയുന്നതല്ല
കോളേജ് ക്യാമ്പസുകളിൽ റാഗിംഗ് എന്ന സീനിയർ വിദ്യാർത്ഥികളുടെ പര പീഡനം ഏറെക്കാലമായി നാം കേൾക്കാറുള്ളതാണ്. എന്നാൽ ഇവിടെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ് ആയിരുന്നില്ല എന്നും മറിച്ച് അക്രമികളും രാഷ്ട്രീയ തിമിരം ബാധിച്ചവരുമായ ഒരുപറ്റം ചെറുപ്പക്കാർ എന്തൊക്കെയോ വിരോധത്തിന്റെ പേരിൽ സിദ്ധാർത്ഥ എന്ന ചെറുപ്പക്കാരനെ പട്ടിണികിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നത്. ഒരു ചെറുപ്പക്കാരൻ ഒപ്പം പഠിക്കുന്ന വിദ്യാർത്ഥികളുടെ മനുഷ്യത്വരഹിതമായ ക്രൂര പരാക്രമങ്ങളുടെ പേരിൽ മരണത്തിൽ വരെ എത്തുന്ന സാഹചര്യത്തിന് ഹോസ്റ്റൽ വാർഡനും കോളേജ് അധികൃതരും അധ്യാപകരും അടക്കമുള്ളവർ കണ്ണടച്ചു കൊടുത്തു എന്നത് നിസ്സാരമായി കാണേണ്ട കാര്യമല്ല
കോളേജ് ക്യാമ്പസുകളിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരവും അത് മൂലം ഉണ്ടാകുന്ന അക്രമങ്ങളും പലപ്പോഴും സമൂഹത്തിന് തന്നെ തലവേദനയായി മാറാറുള്ളതാണ്. ഭാവി തലമുറയെ വാർത്തെടുക്കുന്ന സ്ഥാപനങ്ങളാണ് സ്കൂളുകളും കോളേജുകളും ഇത്തരം മാതൃകാ സ്ഥാപനങ്ങളിൽ കൊലക്കത്തിയും കൊലക്കയറും പീഡനവും ഒരു കുറവും ഇല്ലാതെ നിരന്തരം അരങ്ങേറി കൊണ്ടിരിക്കുന്നു എന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്
വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ രാഷ്ട്രീയം ആവശ്യമാണ് എന്ന കാര്യത്തിൽ തർക്കമില്ല നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാഷ്ട്രമാണ് അങ്ങനെയുള്ള ഒരു രാജ്യത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആണ് പ്രാധാന്യത്തോടെ നിൽക്കുന്നത്. അതുകൊണ്ടുതന്നെ ഭാവി തലമുറയും രാഷ്ട്രീയ കാര്യങ്ങളിൽ പരിജ്ഞാനം നേടി സമൂഹത്തിലേക്ക് ഇറങ്ങേണ്ടത് ആവശ്യമാണ്. എന്നാൽ സമാധാനപരമായ വിദ്യാർത്ഥി രാഷ്ട്രീയ നിലനിന്നു പോകുന്നതിന് പകരം ചുരുക്കം ചില വിദ്യാർത്ഥികളുടെ അക്രമവാസന കുട്ടികൾ തമ്മിലുള്ള വലിയ സംഘർഷങ്ങൾക്കും കൊലപാതകങ്ങൾക്കും വരെ വഴിയൊരുക്കുന്നു എന്നത് ഗൗരവമായി ഇനിയെങ്കിലും കാണണം. ഈ വിഷയത്തിൽ സർക്കാരിൻറെ ഇടപെടലുകൾ പലപ്പോഴും ഫലപ്രദം ആകാറില്ല ഫലപ്രദം ആകാറില്ല. ഹൈക്കോടതി തന്നെ പുതിയ സംഭവ വികാസത്തിന്റെ പേരിൽ സ്വമേധയാ കേസെടുത്തു വിദ്യാലയ അന്തരീക്ഷം സമാധാനത്തിൽ ഉറപ്പിച്ചു നടത്താനുള്ള നിയമപരമായ നടപടികൾക്ക് വഴിയൊരുക്കുകയാണ് വേണ്ടത്
വയനാട്ടിലെ പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥ എന്ന വിദ്യാർത്ഥിയുടെ മരണം സഹപാഠികൾ നടത്തിയ ക്രൂരമായ പീഡനങ്ങൾ കൊണ്ടായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിലും പതിവുപോലെ അന്വേഷണവും കോടതി നടപടികളും ഒക്കെയായി നീണ്ടുപോവുക സ്വാഭാവികമായി കണക്കാക്കാം ഇവിടെ ആർക്കും പരിഹരിക്കാൻ കഴിയാത്ത ഒരു നഷ്ടം ഉണ്ടായിരിക്കുന്നത് സിദ്ധാർത്ഥ എന്ന മരണപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന് മാത്രമാണ് പാവങ്ങളായ മാതാപിതാക്കളും സഹോദരങ്ങളും സിദ്ധാർത്ഥ പഠനം പൂർത്തിയാക്കി തൊഴിൽ നേടി കുടുംബമായി വളരുന്നത് സ്വപ്നം കണ്ട് കഴിഞ്ഞ ആ കുടുംബത്തിന് ഉണ്ടായ നഷ്ടം ആർക്കും പരിഹരിക്കാൻ കഴിയില്ല
സിദ്ധാർത്ഥിന്റെ കൊലപാതക ശേഷം പുറത്തുവന്ന ചില കണക്കുകൾ ആരെയും അമ്പരപ്പിക്കുന്നതാണ് ഈ കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് ഒട്ടകയായി ക്യാമ്പസുകളിൽ 140 റാഗിംഗ് കേസുകൾ ഉണ്ടായി കേരളത്തിൽ നിന്ന് മാത്രം ഇത്തരത്തിലുള്ള ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ക്യാമ്പസുകളിൽ എന്നല്ല വിദ്യാലയങ്ങളിൽ ഒരിടത്തും റാഗിംഗ് പാടില്ല എന്ന് നിയമം തന്നെ നിശ്ചയിച്ചിട്ടുള്ളതാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് എല്ലായിടത്തുമായി 7194 റാഗിംഗ് സംഭവങ്ങൾ സംബന്ധിച്ച പരാതികൾ ഉണ്ടായിട്ടുണ്ട് കേരളത്തിൽ ഇത്തരത്തിൽ 315 പരാതികളും ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഉയർന്നു വന്നിട്ടുണ്ട് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം പരിശോധിക്കുമ്പോൾ രാജ്യത്ത് റാഗിംഗ് നിരോധനം നിയമം വഴി നടപ്പിലാക്കി എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല എന്നുകൂടി വെളിപ്പെടുന്നുണ്ട്
വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഇപ്പോഴും യഥേഷ്ടം സഹപാഠികളുടെയോ സീനിയർ വിദ്യാർത്ഥികളുടെയോ റാഗിംഗ് ഏർപ്പാട് നടക്കുന്നുണ്ട് എങ്കിൽ അതിൻറെ മറുവശത്ത് മറ്റൊരു വസ്തുത കൂടി നിലയുറപ്പിച്ചു നിൽക്കുന്നു എന്നതാണ് വാസ്തവം കോളേജ് ക്യാമ്പസുകളിൽ ആയാലും സ്കൂൾ മുറ്റങ്ങളിൽ ആയാലും വിദ്യാർത്ഥികൾ രാഷ്ട്രീയമായോ അല്ലാതെയോ ഏറ്റുമുട്ടുകയോ കാര്യമായ പരിക്കുകൾ ഉണ്ടാകുന്ന സ്ഥിതിവരികയോ ചെയ്താൽ ഏതു വിഷയത്തിലും ഇടപെടാനും അക്രമികളെ സംരക്ഷിക്കാനും രാഷ്ട്രീയ നേതാക്കൾ ഓടിയെത്തുന്നു എന്നതാണ് ഈ സ്ഥിതി തുടരാൻ കാരണം കാരണം ‘ വിദ്യാഭ്യാസകേന്ദ്രങ്ങളിൽ പഠനകാലത്ത് രാഷ്ട്രീയം കൂടി പഠന വിധേയമാക്കി ഭാവി തലമുറ വളർന്നു വരേണ്ടത് ആവശ്യമാണ് എന്ന് വാദിക്കുമ്പോൾ പോലും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അല്ലെങ്കിൽ വെറും പക തീർക്കുന്നതിന് വേണ്ടിയുള്ള അക്രമങ്ങൾ നടത്തിയാൽ അതിനെയെല്ലാം ന്യായീകരിക്കാനും സ്വന്തം പാർട്ടിയിൽ പെട്ട അനുഭാവികളായ വിദ്യാർത്ഥികളെ സുരക്ഷിതരായി സംരക്ഷിക്കുവാനും നീക്കം നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ അറിയാതെ തന്നെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ അക്രമകേന്ദ്രങ്ങൾ ആക്കി മാറ്റുവാൻ സഹായിക്കുന്നു എന്നത് അവർ തിരിച്ചറിയേണ്ട കാര്യമാണ് ‘സമാധാനത്തോടെയും സൗഹൃദത്തോടെയും സ്നേഹത്തോടെയും ഭാവി തലമുറ വളർന്നു വരുന്നതിനു വേണ്ട അന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുന്നതിന് ആവശ്യമായ പ്രവർത്തന ശൈലിയിലെ മാറ്റം രാഷ്ട്രീയ പാർട്ടികൾ സ്വമേധയാ തന്നെ സ്വീകരിക്കണം എന്നാണ് മരണപ്പെട്ട സിദ്ധാർത്ഥ എന്ന വിദ്യാർത്ഥിയുടെ ആത്മാവിന് മുന്നിൽ ശിരസ്സ് കുനിച്ചുകൊണ്ട് ഞങ്ങൾക്ക് അഭ്യർത്ഥിക്കാൻ ഉള്ളത്