പാവങ്ങളുടെ കഞ്ഞിക്കലം കാലിയാക്കല്ലേ

ഇ - പോസ് മെഷീൻ എന്ന മാരണം വലിച്ചെറിയരുതോ ?

രാജ്യത്ത് ന്യായവിലയ്ക്ക് എല്ലാ ജനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ഉണ്ടാക്കിയ സമ്പ്രദായമാണ് റേഷൻ സംവിധാനം. വെറും റേഷൻ എന്നല്ല ഇതിനെപ്പറ്റി പറയേണ്ടത് സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് എന്നാണ് റേഷൻ സംവിധാനത്തിൻ്റെ പൂർണമായ പേര് ‘ സ്റ്റാച്യൂട്ടറേഷൻ എന്ന് പറഞ്ഞാൽ നിയമപരമായ വിതരണ സമ്പ്രദായം എന്ന് തന്നെയാണ് വ്യാഖ്യാനം രാജ്യത്ത് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ റേഷൻ സമ്പ്രദായം തുടങ്ങിയതാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർ നമ്മുടെ രാജ്യം ഭരിച്ചിരുന്നപ്പോൾ ക്രമമായ അളവിൽ ജനങ്ങൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാൻ ഉണ്ടാക്കിയ ഒരു സംവിധാനമാണ് റേഷൻ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യത്തെ ഓരോ പൗരന്റെയും നിയമപരമായ അവകാശമായി റേഷൻ മാറുകയും ചെയ്തു. ഇത് പ്രകാരമാണ് ഇപ്പോഴും കേരളത്തിൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആഭിമുഖ്യത്തിൽ റേഷൻ വിതരണം നടന്നുകൊണ്ടിരിക്കുന്നത്. കുറച്ചുകാലം മുൻപ് വരെ നാട്ടിലെ റേഷൻകടകളിൽ കാർഡ് ഉടമകൾ നേരിട്ട് എത്തി സാധനം വാങ്ങി ബില്ലു തുക നൽകി കാർഡിൽ വാങ്ങിയ ഭക്ഷ്യവസ്തുവിന്റെ കണക്ക് രേഖപ്പെടുത്തി മടങ്ങുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത് ഉണ്ടായിരുന്നത്. റേഷൻ വിതരണം കൃത്യമായിയും തട്ടിപ്പ് ഇല്ലാതെയും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ റേഷൻ കടകളിലും കമ്പ്യൂട്ടർവൽക്കരണം നടപ്പിൽ വരുത്തിയത്. ഇതിനായി സ്ഥാപിച്ച മെഷീനാണ് ഇ – പോസ് മെഷീൻ എന്ന പേരിൽ അറിയപ്പെടുന്നത്. ജനങ്ങളുടെ സൗകര്യാർത്ഥം എന്ന് പറഞ്ഞ് നടപ്പിലാക്കിയ ഈ മെഷീൻ ഏർപ്പാട് കേരളത്തിലെ റേഷൻ ഉപഭോക്താക്കളായ സാധാരണക്കാരെയും പാവങ്ങളെയും വല്ലാതെ വലയ്ക്കുകയാണ്

കേരളത്തിൽ ഏതാണ്ട് പതിനാലായിരത്തിലധികം റേഷൻ കടകളാണ് പ്രവർത്തിച്ചുവരുന്നത് ഈ റേഷൻ കടകൾ വഴി കാർഡ് ഉടമകൾക്ക് ഭക്ഷ്യവസ്തുക്കൾ ന്യായവിലക്ക് വിതരണം ചെയ്യുന്നു സംസ്ഥാനത്ത് 62.54 ലക്ഷം റേഷൻ കാർഡ് ഉടമകൾ ഉണ്ട് എന്നാണ് കണക്ക് ഇതിൽ തന്നെ 14.80 ലക്ഷം കാർഡുകൾ താഴ്ന്ന വരുമാനക്കാരും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുമായ കുടുംബങ്ങൾക്കുള്ള ബിപിഎൽ കാർഡുകളാണ്. 5.85 ലക്ഷം അന്ത്യോദയ കാർഡ് ഉടമകളും ഉണ്ട്

കഴിഞ്ഞ ഒരു ആറുമാസത്തിലധികമായി കേരളത്തിലെ റേഷൻ വിതരണം നടത്തിക്കൊണ്ടിരിക്കുന്ന കടകളിൽ സ്ഥാപിച്ചിരിക്കുന്ന ഇ – പോസ് മെഷീനുകൾ ആഴ്ചയിൽ രണ്ടും മൂന്നും ദിവസങ്ങൾ എങ്കിലും തകരാറിലാകും ഒന്നുകിൽ സർവർ തകരാർ അതല്ല എങ്കിൽ നെറ്റ്‌വർക്ക് തകരാർ അതല്ലെങ്കിൽ മറ്റെന്തെങ്കിലും എന്നുള്ള തരത്തിൽ ജനങ്ങളെ ഈ മെഷീൻ വല്ലാതെ വിഷമിപ്പിക്കുകയാണ് വല്ലാതെ വിഷമിപ്പിക്കുകയാണ്. പാവങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ ദുഷ്കരമാകുന്നത് അവർ ഈ സാങ്കേതിക തകരാറുകൾ പത്രമാധ്യമങ്ങൾ വഴിയൊന്നും അറിയാറില്ല. നടന്ന് അവരവരുടെ റേഷൻ കടകളിൽ എത്തിക്കഴിയുമ്പോൾ ആയിരിക്കും മെഷീൻ തകരാറുമൂലം വിതരണം നടക്കുന്നില്ല എന്ന് അറിയുന്നത്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർ എന്ന് പറഞ്ഞാൽ യഥാർത്ഥ പട്ടിണിക്കാരാണ്. കുറഞ്ഞ വിലയ്ക്ക് അവർക്ക് സാധനങ്ങൾ നൽകുന്നതും സൗജന്യമായി കൊടുക്കുന്ന ഭക്ഷ്യ വസ്തുക്കൾ നൽകുന്നതും റേഷൻ കടകൾ വഴി ആണ് കടയിൽ എത്തിക്കഴിയുമ്പോൾ ഭക്ഷ്യവസ്തുക്കൾ കിട്ടില്ല എന്ന സ്ഥിതി വന്നാൽ ഈ പറയുന്ന കാർഡ് ഉടമകളായ പാവങ്ങൾ പട്ടിണി കിടക്കേണ്ട സ്ഥിതി ഉണ്ടാകും

ഇവിടെ മറ്റൊരു കാര്യം കൂടി എടുത്തു പറയേണ്ടതുണ്ട്. പഴയ സ്ഥിതി ഒന്നും അല്ല രാജ്യത്ത് എല്ലായിടത്തും എന്നപോലെ നമ്മുടെ നാട്ടിലും സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും വ്യാപകമായി പ്രവർത്തിക്കുന്ന നിരവധി വലിയ സ്ഥാപനങ്ങൾ ഉണ്ട്. സ്വകാര്യ മൊബൈൽ കമ്പനികളുടെ കാര്യം തന്നെ ഒന്ന് ശ്രദ്ധിക്കുക ലക്ഷക്കണക്കിന് വരിക്കാർക്ക് കൃത്യമായി സേവനം നൽകിക്കൊണ്ട് സ്വകാര്യ മൊബൈൽ കമ്പനികൾ അവരുടെ ഓഫീസുകൾ മുടക്കം ഇല്ലാതെ പ്രവർത്തിപ്പിക്കുന്നുണ്ട്. കേരളത്തിലെ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ ഏതുതരത്തിലുള്ള ആധുനികവൽക്കരണ പ്രവർത്തനം നടത്തിയാലും അതൊന്നും കൃത്യമായി മുന്നോട്ടുപോകുന്ന അനുഭവം ഉണ്ടായിട്ടില്ല. കേരളം മുഴുവൻ നെറ്റ് കണക്ഷൻ നൽകുന്ന കെ – ഫോൺ പദ്ധതി പോലും മരവിച്ചു കിടക്കുകയാണ് പൊതുമേഖലയിലെ പല സ്ഥാപനങ്ങളിലും ഇതൊക്കെ തന്നെയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്

മറ്റ് ജനസേവനത്തിനുള്ള പൊതുസ്ഥാപനങ്ങളുടെ കാര്യങ്ങൾ പോലെ അല്ല നമ്മുടെ റേഷൻ സംവിധാനം എന്ന ഇനിയെങ്കിലും അധികാരികൾ മനസ്സിലാക്കണം എന്ന ഇനിയെങ്കിലും അധികാരികൾ മനസ്സിലാക്കണം മറ്റ് ഏത് ആവശ്യവും നമുക്ക് ഇപ്പോൾ വേണമെന്ന് ഉള്ളത് മാറ്റിവെച്ചുകൊണ്ട് ജീവിക്കാൻ പറ്റും ജീവിക്കാൻ പറ്റും. ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിന് ലഭ്യമാക്കുക എന്നത് മാറ്റിവയ്ക്കാൻ കഴിയുന്ന കാര്യമല്ല.ലക്ഷക്കണക്കിന് വരുന്ന കാർഡ് ഉടമകൾ എന്ന് പറഞ്ഞാൽ അത്രയും തന്നെ കുടുംബങ്ങൾ എന്നാണ് മനസ്സിലാക്കേണ്ടത്.

സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചില്ലറ വില്പനശാലകൾ ആയ റേഷൻ കടകളിൽ കഴിഞ്ഞ രണ്ടു ദിവസമായി ഇ – പോസ് മെഷീനുകൾ തകരാറിലാണ് ‘ ഇതിൻറെ പേരിൽ ഉപഭോക്താക്കൾക്ക് റേഷൻ വിതരണം നടക്കാതെ വന്നിട്ടുമുണ്ട് നടക്കാതെ വന്നിട്ടും ഉണ്ട് ഇപ്പോൾ പ്രശ്നപരിഹാരം എന്ന നിലയിൽ അധികൃതർ കണ്ടെത്തിയ പോംവഴി ആഴ്ചയിൽ പകുതി ദിവസങ്ങളിൽ 7 ജില്ലകളിലും ബാക്കി പകുതി ദിവസങ്ങളിൽ മറ്റ് ഏഴു ജില്ലകളിലും റേഷൻ വിതരണം നടത്തുക എന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ലക്ഷക്കണക്കിന് കാർഡ് ഉടമകളുടെ വിവരങ്ങളും മറ്റും ശേഖരിക്കപ്പെട്ടിട്ടുള്ള സർവ്വർ അത് കൈകാര്യം ചെയ്യാനുള്ള കപ്പാസിറ്റി ഉള്ളതല്ല എങ്കിൽ സ്ഥിരമായി തകരാറുകൾ കാണിക്കുക പതിവാണ്. എവിടെയാണ് ഇതിൻറെ തകരാർ എന്ന് കൃത്യമായി കണ്ടുപിടിക്കാൻ മാർഗങ്ങൾ നിരവധിയുണ്ട് എന്നിട്ടും അതിനൊന്നും ശ്രമം നടത്താതെ അറ്റകുറ്റപ്പണി നടത്തി പാവപ്പെട്ട ജനങ്ങളെ ഇനിയും ഉപദ്രവിക്കുന്നത് ശരിയായ നടപടി അല്ല

പൊതുമേഖലാ സ്ഥാപനങ്ങളിലെ പതിവ് ഏർപ്പാടുകൾ പോലെ സിവിൽ സപ്ലൈസ്
കോർപ്പറേഷനിലും ഇ – ‘ പോസ് സംവിധാനം ഒരുക്കുന്നതിനുള്ള കരാർ നൽകിയതിലും അത് നടത്തിക്കൊണ്ടിരിക്കുന്ന ഏജൻസിയുടെ പ്രവർത്തനത്തിലും പാളിച്ചകൾ ഉണ്ടോ എന്നത് അന്വേഷിക്കേണ്ടതല്ലേ. സർക്കാർ തലത്തിൽ നടക്കുന്ന ഏത് പദ്ധതിയും അഴിമതിയുടെയും കമ്മീഷൻ ഏർപ്പാടിന്റെയും തണലിലാണ് പൂർത്തീകരിക്കപ്പെടാറുള്ളത് ഇവിടെയും അതുതന്നെ സംഭവിച്ചിട്ടുണ്ടോ എന്നുകൂടി ഉന്നത തലത്തിൽ അന്വേഷണം നടത്തി കണ്ടുപിടിക്കണം കണ്ടുപിടിക്കണം. ഏതായാലും ശരി നാട്ടിലെ ദരിദ്ര ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ പ്രതിസന്ധി ഇനി ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടി ഭക്ഷ്യവകുപ്പ് മന്ത്രിയിൽ നിന്നും അതുപോലെതന്നെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ അധികാരികളിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു