കഴുത്തറുപ്പൻ പലിശയ്ക്ക് പണം നൽകി അമിത പലിശ ഈടാക്കുന്ന വട്ടിപലിശ വായ്പാ സംഘങ്ങൾ സംസ്ഥാനത്ത് പലയിടത്തും വീണ്ടും ശക്തി പ്രാപിച്ചു പ്രവർത്തനം നടത്തുന്നതായി വാർത്തകൾ പുറത്തുവരുന്നു അമിത പലിശ നൽകേണ്ട വായ്പ നാട്ടിൻപുറങ്ങളിൽ കൂടുതലായി ആൾക്കാർക്ക് നൽകുന്ന ഏർപ്പാടാണ് വട്ടിപലിശക്കാർ നടത്തിക്കൊണ്ടിരുന്നത് ചെറിയ വായ്പ തുകകൾ അമിത പലിശയ്ക്ക് നൽകുന്ന ഇവരുടെ വലയിൽ വീഴുന്നത് പലപ്പോഴും പാവപ്പെട്ട വരും സാധാരണക്കാരും ആണ് 10000 രൂപ കടമായി വാങ്ങിയാൽ വാങ്ങുന്നവന് ലഭിക്കുക 9000 രൂപ ആയിരിക്കും ഒരു മാസത്തേക്ക് 1000 രൂപ പലിശ എന്നത് ഈ സംഘത്തിൻറെ ഏറ്റവും കുറഞ്ഞ പലിശയുള്ള വായ്പ ഏർപ്പാടാണ് ഒരു ലക്ഷം രൂപ കടം വാങ്ങിയാൽ ഓരോ ദിവസവും ആയിരം രൂപ വീതം തിരിച്ചു നൽകുകയും ഒരു ലക്ഷം കടമായി വാങ്ങുമ്പോൾ 90000 രൂപ മാത്രം തരികയും ചെയ്യുന്ന ഏർപ്പാടുകൾ ഇവർ നടത്തിക്കൊണ്ടിരുന്നു 10000 രൂപ അത്യാവശ്യ കാരായ പാവങ്ങൾ വാങ്ങുമ്പോൾ ദിവസേന ആയിരം രൂപ വെച്ച് 10 ദിവസം കൊണ്ട് അടച്ചു തീർക്കുകയും ഒപ്പം 10000 രൂപ മൊത്തത്തിൽ തിരികെ നൽകുകയും ചെയ്യുന്ന ക്രൂരമായ കഴുത്തറുപ്പൻ പലിശ പരിപാടിയും ഇവർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്
2014 രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരത്ത് ഒരു വീട്ടുകാർ ഈ ബ്ലേഡ് സംഘത്തിൽ നിന്നും വായ്പ എടുക്കുകയും വായ്പ തിരിച്ചടവ് മുടങ്ങിയപ്പോൾ വട്ടി പലിശ സംഘം ആ വീട്ടിലെത്തി ഭീഷണിയും അക്രമവും നടത്തിയതിനെ തുടർന്ന് കുടുംബത്തിലെ അഞ്ച് പേർ ഒരുമിച്ച് ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായി ഇതു വലിയ ഗൗരവമായ ചർച്ചകളിലേക്ക് എത്തിയപ്പോൾ ആണ് വട്ടിപലിശ ബ്ലേഡ് പലിശ തുടങ്ങിയ ഏർപ്പാടുകളും ആയി പണം വായ്പയായി നൽകിയിരുന്ന സംഘങ്ങളെ നിയന്ത്രിക്കുന്നതിന് ഓപ്പറേഷൻ കുബേര എന്ന പദ്ധതി ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയത് നിയമം നടപ്പായപ്പോൾ സംസ്ഥാന തലത്തിൽ പോലീസ് വ്യാപകമായ പരിശോധനയും മറ്റും നടത്തുകയും പല ജില്ലകളിലും ആയി നൂറുകണക്കിന് ആൾക്കാർ പിടികൂടപ്പെടുകയും ചെയ്തു ഇങ്ങനെ പിടികൂടിയ വട്ടിപ്പലിശക്കാരുടെ കൈകളിൽ നിന്നും ബ്ലാങ്ക് ചെക്കുകൾ ഒപ്പിട്ട ആധാരങ്ങൾ പണയപ്പെടുത്തൽ രേഖകൾ ലക്ഷക്കണക്കിന് രൂപ തുടങ്ങിയവയെല്ലാം അന്ന് കണ്ടെടുത്തിരുന്നു പോലീസ് നടപടി സംസ്ഥാനം ഒട്ടാകെയായി പടർന്നപ്പോൾ ഈ പറയുന്ന വട്ടി പലിശ സംഘം സ്വമേധയാ പിറകോട്ട് പോകുന്ന സാഹചര്യം ഉണ്ടായി അങ്ങനെയാണ് ഈ പലിശ സംഘം രംഗം വിട്ടത്
എന്നാൽ ഇപ്പോൾ പത്ത് വർഷത്തിനുശേഷം ഓപ്പറേഷൻ കുബേര പദ്ധതിയെല്ലാം മറവിയിൽ ആയി ഈ നിയമം ഉപയോഗിക്കുകയോ വട്ടിപലിശ വായ്പ നടത്തുന്ന ആരെയെങ്കിലും പിടികൂടുകയോ ചെയ്യാത്ത സാഹചര്യമുണ്ടായതോടുകൂടി ഈ സംഘം വീണ്ടും പ്രവർത്തന സജ്ജമായി രംഗത്ത് വന്നിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ
കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി സ്വദേശിയായ ഷമീർ എന്ന യുവാവ് വട്ടി പലിശ സംഘത്തിൽ നിന്നും 10000 രൂപ കടം വാങ്ങി ഒരു മാസം കഴിയുമ്പോൾ തുക പതിനായിരവും തിരികെ നൽകും എന്നും നിത്യേന പലിശയായി ആയിരം രൂപ വീതം നൽകണം എന്നും ആയിരുന്നു വട്ടി പലിശ സംഘത്തിൻറെ കരാർ അത്യാവശ്യക്കാരൻ എന്ന നിലയിൽ കരാറുകൾ സമ്മതിച്ച് യുവാവ് പണം വാങ്ങി പിന്നീട് നാല് ദിവസം ആയിരം രൂപ ക്രമത്തിൽ ഉള്ള തുക മുടങ്ങിയപ്പോൾ വട്ടിപലിശ സംഘം യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും അയാളുടെ രണ്ടു ലക്ഷത്തോളം രൂപ വിലയുള്ള ബൈക്ക് തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്തു അക്രമത്തിന് ഇരയായ യുവാവ് പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോൾ ആണ് മറഞ്ഞിരുന്ന വട്ടിപ്പലിശ സംഘം വീണ്ടും രംഗത്ത് വന്നത് പോലീസ് അറിയുന്നത്
കോഴിക്കോട് മാത്രമല്ല കണ്ണൂർ ഇടുക്കി വയനാട് പത്തനംതിട്ട ആലപ്പുഴ എറണാകുളം തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും ഇത്തരത്തിലുള്ള വട്ടിപ്പലിശ സംഘങ്ങൾ വീണ്ടും രംഗത്ത് വന്നതായി റിപ്പോർട്ട് ഉണ്ട്
സാമ്പത്തികമായി കടുത്ത വിഷമതയും അല്ലെങ്കിൽ ഗുരുതരമായ രോഗബാധയെ മറ്റെന്തെങ്കിലും ഉണ്ടാകുമ്പോൾ പാവപ്പെട്ട ആൾക്കാർ ആണ് ഈ വട്ടിപലിശ സംഘത്തിൽ നിന്നും പതിനായിരമോ 25000മോ രൂപ കടമായി അമിത പലിശ സമ്മതിച്ചു വാങ്ങുന്നത് എന്നാൽ സംഘത്തിൻറെ നിബന്ധനപ്രകാരമുള്ള പലിശ കൊടുക്കാൻ ഒരാൾക്കും സാധാരണ ഗതിയിൽ കഴിയില്ല പലിശ അല്ലെങ്കിൽ തവണ മുടക്കം വന്നാൽ വട്ടിപ്പലിശ സംഘം കൂട്ടമായി വായ്പയെടുത്തയാളുടെ വീട്ടിലെത്തി അക്രമം നടത്തി വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിയെടുക്കുക എന്ന രീതിയാണ് ഇവർ സ്വീകരിക്കാറുള്ളത് ഏതായാലും അല്പം വൈകി എങ്കിലും കേരളം ഒട്ടാകെ ആയി ഈ വട്ടിപ്പലിശ സംഘം വ്യാപിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത് ആഭ്യന്തരവകുപ്പ് അടിയന്തരമായി തന്നെ പഴയ ഓപ്പറേഷൻ കുബേര പദ്ധതി നടപ്പിൽ വരുത്തി പാവപ്പെട്ട ആൾക്കാർക്കാരുടെ കുടുക്കിൽപ്പെട്ട് ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാകാതിരിക്കാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു