റപ്പായ 400 സീറ്റ് വിജയവും മൂന്നാം കേന്ദ്രഭരണവും എന്ന പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി കേന്ദ്ര നേതാക്കളും ഇപ്പോൾ എത്തിനിൽക്കുന്നത് എന്തായാലും 400 സീറ്റിന്റെ ഉറപ്പിൽ അല്ല ലോകസഭാ തെരഞ്ഞെടുപ്പിന്റെ അവസാന വട്ട വോട്ടെടുപ്പ് നാളെ നടക്കുകയാണ് 57 മണ്ഡലങ്ങളാണ് അവസാന വോട്ടെടുപ്പിൽ പങ്കെടുക്കുന്നത് ഏഴ് ഘട്ടങ്ങളിലായി നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പ്രധാനമന്ത്രിയും ബിജെപിയും വലിയ പ്രതീക്ഷയും ആവേശവും ആയിരുന്നു പ്രകടമാക്കിയത് എന്നാൽ വോട്ടെടുപ്പിന്റെ ഓരോ ഘട്ടവും കടന്നപ്പോൾ അമിതമായ പ്രതീക്ഷ വേണ്ട എന്ന സ്ഥിതിയിലേക്ക് പ്രധാനമന്ത്രി വരെ എത്തിച്ചേർന്നു കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് ഉണ്ടായ കനത്ത പോളിംഗ് കാര്യമായി കുറഞ്ഞതാണ് പ്രധാനമന്ത്രിയെയും ബിജെപിയെയും സംശയത്തിലേക്ക് എത്തിച്ചത്
400 സീറ്റ് ഉറപ്പിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കാലെടുത്തുവെച്ചത് 200 ഓളം പൊതുയോഗങ്ങളിലും റോഡ് ഷോകളിലും നരേന്ദ്രമോദി പങ്കെടുത്തു പാർട്ടിയിലും പൊതുസമൂഹത്തിലും ആത്മവിശ്വാസവും ആവേശവും നിറയ്ക്കാൻ അപ്പപ്പോൾ പലതരത്തിലുള്ള പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കാൻ നരേന്ദ്രമോദി ശ്രദ്ധിക്കുകയും ചെയ്തു മതപരമായ കാര്യങ്ങളും ഒരു തിരഞ്ഞെടുപ്പ് എന്ന കാര്യവും സിവിൽ കോഡ് കാര്യങ്ങളും എടുത്തു പറഞ്ഞ നരേന്ദ്രമോദി സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരുകൾ രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തില്ല എന്നു വരെ പ്രസ്താവിച്ചിരുന്നു ഏറ്റവും ഒടുവിൽ അവസാന വട്ട വോട്ടെടുപ്പിന് രണ്ടു നാൾ മാത്രം അവശേഷിച്ചിരിക്കെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ താഴ്ത്തി കെട്ടുന്ന പ്രസ്താവന വരെ പ്രധാനമന്ത്രി നടത്തി
ഓരോ ഘട്ടത്തിലും ഉള്ള വോട്ടെടുപ്പുകൾ കഴിഞ്ഞപ്പോൾ പോളിംഗ് ശതമാനം കുറഞ്ഞത് പ്രധാനമന്ത്രിയെയും ബിജെപി നേതാക്കളെയും അമ്പരപ്പിച്ചു രാഷ്ട്രീയ നിരീക്ഷകർ പോളിംഗ് ശതമാനം കുറഞ്ഞത് സർക്കാർ വിരുദ്ധ സമീപനം ജനങ്ങൾക്കുണ്ട് എന്നും രാജ്യത്ത് രൂക്ഷമായ തൊഴിൽ ക്ഷാമം യുവാക്കളെ വോട്ടെടുപ്പിൽ നിന്നും അകറ്റിയതാണ് എന്നും വിലയിരുത്തുകയുണ്ടായി ഈ അഭിപ്രായപ്രകടനങ്ങളും പ്രധാനമന്ത്രിയെ ആശങ്കപ്പെടുത്തി
രാഷ്ട്രീയത്തിൽ യാതൊരു ധാർമികതയും ഇല്ലാതെ അധികാരത്തിന് വേണ്ടി എന്ത് തന്ത്രവും പയറ്റുക എന്നത് ബിജെപി നേതൃത്വത്തിന്റെ ശൈലിയാണ് ഇപ്പോൾ പുതിയതായി പറഞ്ഞു കേൾക്കുന്ന കണക്കുകൾ പ്രകാരം ബിജെപിക്ക് എത്തിച്ചേരാൻ കഴിയുക 250 സീറ്റുകൾക്ക് അടുത്താണ് എന്നാണ് ഈ കണക്ക് ബിജെപി നേതൃത്വത്തിലും എത്തിക്കഴിഞ്ഞു പ്രധാനമന്ത്രിയും ഈകണക്കു കണ്ടു വേവലാതിപ്പെടുന്നുണ്ട് പ്രധാനമന്ത്രിയുടെ കൂടി നിർദ്ദേശപ്രകാരം ആയിരിക്കണം ബിജെപിയുടെ അഖിലേന്ത്യാ നേതൃത്വം ഭരണം പിടിച്ചെടുക്കുന്നതിന് പലതരത്തിലുള്ള തന്ത്രങ്ങൾ പയറ്റാൻ തീരുമാനമെടുത്തിരിക്കുന്നത്ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റയ്ക്ക് ഭരിക്കുവാൻ ഭൂരിപക്ഷത്തിലേക്ക് എത്തിയില്ല എങ്കിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ചെറിയ പാർട്ടികളെ പണം കൊടുത്തും സ്ഥാനം ഉറപ്പായും ഒപ്പം നിർത്തുന്നതിനുള്ള ശ്രമങ്ങളാണ് ബിജെപി ആരംഭിച്ചിരിക്കുന്നത്
തെക്കേ ഇന്ത്യയിൽ നിന്നും ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ പാർട്ടിയും പ്രധാനമന്ത്രിയും പ്രതീക്ഷിച്ചിരുന്നതാണ് എന്നാൽ ആ പ്രതീക്ഷ തകിടം മറിഞ്ഞു ബിജെപിയുടെ കയ്യിൽ ഇരുന്ന ചില സീറ്റുകൾ നഷ്ടപ്പെടാനാണ് സാധ്യത എന്ന രാഷ്ട്രീയ നിരീക്ഷകരുടെവിലയിരുത്തലുകൾ ഇതിനിടെ പുറത്തുവന്നു.
പഞ്ചാബ് ഹിമാചൽ പ്രദേശ് ഛത്തീസ്ഗഡ് ഒഡീഷ ബംഗാൾ ബീഹാർ ജാർഖണ്ഡ് ഹരിയാന മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രാദേശികമായി പ്രവർത്തിച്ചുവരുന്ന പാർട്ടികളെ കയ്യിലെടുക്കുന്നതിനുള്ള രഹസ്യ നേക്കങ്ങൾ ബിജെപി നേതൃത്വം തുടങ്ങി കഴിഞ്ഞു. പറഞ്ഞു കേൾക്കുന്നതുപോലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ 250 സീറ്റുകൾക്ക് അടുത്താണ് പാർട്ടിക്ക് ലഭിക്കുക എങ്കിൽ അധികാരം നിലനിർത്താൻ വേണ്ടി ആവശ്യമായ 25 ഓളം എംപിമാരെ കൂടി എങ്ങനെയും ബിജെപിയിൽ എത്തിക്കുക അതുവഴി മൂന്നാമതും അധികാരത്തിൽ വരിക എന്ന പദ്ധതിയാണ് പ്രധാനമന്ത്രിയും ബിജെപി നേതാക്കളും രഹസ്യമായി നടത്തിക്കൊണ്ടിരിക്കുന്നത്
നാളെ നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പ് കൂടി കഴിഞ്ഞാൽ ചൊവ്വാഴ്ച വോട്ടെണ്ണൽ നടക്കും ഈ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ എന്തെങ്കിലും തരത്തിൽ പാർട്ടിക്ക് ക്ഷീണം ഉണ്ടാകാൻ വഴിയുണ്ടായാൽ അതിന് പരിഹാരം മുൻകൂട്ടി തന്നെ കണ്ടുവെക്കുക എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം ബിജെപി പ്രസിഡൻറ് നദ്ദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ലഭിച്ചതിനെ തുടർന്നാണ് അതീവ രഹസ്യമായി പ്രാദേശിക പാർട്ടി നേതാക്കളെ ബന്ധപ്പെടാൻ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് ഏതായാലും ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുകയും ആദ്യഘട്ട പ്രചരണങ്ങൾ നടക്കുകയും ചെയ്ത അവസരത്തിൽ വമ്പൻ ഭൂരിപക്ഷം എന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽ വെച്ചത് ഇപ്പോൾ ആ സ്ഥിതിയിൽ നിന്നും പിറകോട്ട് പോയിരിക്കുന്നു എങ്ങനെയെങ്കിലും മൂന്നാമതും ഭരണത്തിൽ തുടരുന്നതിനു വേണ്ടി ഏതുതരത്തിലുള്ള നീക്കവും നടത്തുക എന്ന തീരുമാനവും ആയിട്ടാണ് ബിജെപിയുടെ ദേശീയ നേതൃത്വം ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്