ജയിച്ചാലും തോറ്റാലും സുരേഷ് ഗോപി കേന്ദ്രമന്ത്രി

തുഷാർ വെള്ളാപ്പള്ളി ക്കും ബംബർ അടിക്കാൻ സാധ്യത

 ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ ആരംഭിക്കും എന്നാൽ ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ ഏകദേശം എല്ലാം തന്നെ നരേന്ദ്രമോദിക്കും ബിജെപിയും ഭൂരിപക്ഷം ഉറപ്പു പറയുന്നതാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി വലിയ വിജയസാധ്യതകൾ പറഞ്ഞു എങ്കിലും അതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന രീതിയിലാണ് എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരിക എന്നും എക്സിറ്റ് പോളുകളിൽ പറയുന്നുണ്ട് ചരിത്രത്തിൽ ആദ്യമായി ബിജെപി എന്ന രാഷ്ട്രീയ പാർട്ടി കേരളത്തിൽ അക്കൗണ്ട് തുറക്കുന്നു എന്ന രീതിയിലുള്ള പ്രവചനങ്ങളാണ് പുറത്തുവന്നത് ഒരാൾ എങ്കിലും കേരളത്തിൽ നിന്നും ജയിച്ചു വന്നാൽ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെ ആയിരിക്കും ഫലം പുറത്തുവരുമ്പോൾ ജയമോ പരാജയമോ എന്ത് സംഭവിച്ചാലും ചലച്ചിത്രതാരവും തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി പുതിയ നരേന്ദ്രമോദി സർക്കാരിനകത്ത് മന്ത്രി ആയിരിക്കും എന്ന കാര്യം ഉറപ്പാണ്എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനുശേഷം കന്യാകുമാരിയിലെ ധ്യാനം അവസാനിപ്പിച്ച് ഡൽഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സീനിയർ നേതാക്കളുമായി പുതിയ സർക്കാർ രൂപീകരണത്തിന്റെ ചർച്ചകൾ നടത്തിക്കഴിഞ്ഞു

പുതിയതായി രൂപംകൊള്ളുന്ന നരേന്ദ്രമോദി സർക്കാരിനകത്ത് കേരളത്തിൽ നിന്നും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മന്ത്രിമാരായി എത്തും എന്നാണ് സൂചന ഇതിന് പുറമേ ബിജെപി മു

ന്നണിയിലെ കേരളത്തിലെ ഘടകകക്ഷിയായ എസ്എൻഡിപിയുടെ രാഷ്ട്രീയപാർട്ടി ബി.ഡി.ജെ.എസിൻ്റെ ചെയർമാൻ തുഷാർ വെള്ളാപ്പള്ളിക്കും സഹ മന്ത്രിസ്ഥാനം ലഭിക്കും എന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട് കോട്ടയം ലോകസഭാ സീറ്റിൽ ബിജെപി പിന്തുണയോടെ മത്സരിച്ച തുഷാർ വെള്ളാപ്പള്ളി ജയസാധ്യത ഒന്നുമില്ല എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് ശതമാനം കൂടുതലായി തുഷാർ വെള്ളാപ്പള്ളി നേടും എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു കേരളത്തിൽ ബിജെപി മുന്നണിയിലെ അല്പം സ്വാധീനമുള്ള പാർട്ടിയാണ് തുഷാർ വെള്ളാപ്പള്ളിയുടെ പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരെ ആയിരുന്നു തുഷാർ ഗാന്ധി മത്സരിച്ചത് കഴിഞ്ഞ നരേന്ദ്രമോദി മന്ത്രിസഭയിൽ തുഷാർ വെള്ളാപ്പള്ളിക്ക് ചെറിയ മന്ത്രി പദവി ലഭിച്ചേക്കും എന്നുള്ള വാർത്തകൾ ആ സമയത്ത് ഉണ്ടായിരുന്നു എന്നാൽ കേരളത്തിലെ ബിജെപി നേതാക്കൾ ശക്തമായി എതിർത്തപ്പോഴാണ് തുഷാർ വെള്ളാപ്പള്ളി പുറത്തായത് പിന്നീട് കേന്ദ്രസർക്കാരിൻറെ കീഴിലുള്ള ഏതെങ്കിലും കോർപ്പറേഷൻ ബോർഡ് ചെയർമാൻ പദവി തുഷാറിന് നൽകും എന്ന രീതിയിലുള്ള വാർത്തകളും വന്നിരുന്നു എന്നാൽ ഇതൊന്നും സംഭവിച്ചില്ല

നിലവിലെ നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും വി മുരളീധരനും രാജീവ് ചന്ദ്രശേഖറും മന്ത്രിമാരാണ് ഇതിൽ രാജീവ് ചന്ദ്രശേഖർ പുതിയ മന്ത്രിസഭയിലും ഉണ്ടാകുവാനാണ് സാധ്യത മുരളീധരന് മറ്റെന്തെങ്കിലും പദവി നൽകുന്ന കാര്യമായിരിക്കും ആലോചിക്കുക

ഏതായാലും ഒരു കാര്യം ഉറപ്പാണോ തൃശ്ശൂരിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്താലും സുരേഷ് ഗോപി പുതിയ മന്ത്രിസഭയിൽ മന്ത്രിയായി എത്തും ഇതിന് അനുകൂലമായ നിലപാടുകൾ കേരളത്തിലെ ബിജെപി നേതാക്കളും പ്രകടമാക്കിയിട്ടുണ്ട് എന്നാണ് അറിയുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിച്ച സുരേഷ് ഗോപി പരാജയപ്പെടുകയാണ് ഉണ്ടായത് എന്നാൽ തൃശൂർ മാത്രമല്ല കേരളം ആകെ നിറഞ്ഞുനിന്ന പ്രവർത്തന ശൈലിയാണ് സുരേഷ് ഗോപി കഴിഞ്ഞ അഞ്ചു വർഷവും നടത്തിയത്

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് തൃശ്ശൂരിൽ എത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തതു പോലും സുരേഷ് ഗോപിക്ക് കിട്ടിയ വലിയ അംഗീകാരമായി മാറി മകളുടെ കല്യാണത്തിനും ഗുരുവായൂരിൽ നരേന്ദ്രമോദി എത്തിയിരുന്നു ഈ രണ്ടു സന്ദർശനങ്ങളും സുരേഷ് ഗോപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതായി ഇതിൻറെ പേരിൽ തന്നെ തൃശൂരിൽ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനപ്പുറം സുരേഷ് ഗോപിയുടെ ഇമേജ് ഉയരുന്നതാണ് പിന്നീട് കണ്ടത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർഥികളെ പിന്നിലാക്കി കുതിച്ചു പറയാൻ സുരേഷ് ഗോപിക്ക് പലപ്പോഴും കഴിഞ്ഞിരുന്നു മാത്രവുമല്ല ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയോട് അകലം പാലിച്ചിരുന്ന ക്രിസ്ത്യൻ മുസ്ലിം വോട്ടർമാർ പോലും സുരേഷ് ഗോപിയോട് പ്രത്യേക താൽപ്പര്യം കാണിക്കുന്ന അവസ്ഥയും ഉണ്ടായി ക്രിസ്തീയ സഭയുടെ അധ്യക്ഷന്മാർ വരെ സുരേഷ് ഗോപിയോട് അടുപ്പം കാണിച്ച അനുഭവങ്ങളും ഉണ്ടായി ഈ ഘടകങ്ങളെല്ലാം ചേർത്തുവയ്ക്കുമ്പോൾ ആണ് ശക്തമായ രണ്ടു മുന്നണികളെയും പിന്നിലാക്കി സുരേഷ് ഗോപി ജയിച്ചു വരും എന്ന് വിലയിരുത്തപ്പെടുന്നത് ഏതായാലും ജയിച്ചാലും ശരി തോറ്റാലും ശരി സുരേഷ് ഗോപി കേന്ദ്രസർക്കാരിൽ മന്ത്രിയാകും എന്ന കാര്യം ഉറപ്പാണ്