മാനം ഉണ്ടെങ്കിൽ പിണറായി രാജിവയ്ക്കണം……

വടി കൊടുത്ത് അടി വാങ്ങിയ എൽഡിഎഫ്.............

ണ്ടര കൊല്ലം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ കേരളത്തിലെ എൽഡിഎഫ് ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ അതിനേക്കാൾ കടുത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു….. ഈ തോൽവി ആരെയും അമ്പരപ്പിക്കുന്നതല്ല…. ഇത് ഇടതുമുന്നണി സ്വയം ഏറ്റുവാങ്ങിയ തോൽവി തന്നെയാണ്…. അധികാരം എന്നത് അഹങ്കാരമായി മാറുകയും അത് പിന്നീട് ഭ്രാന്തായി എന്തിനെയും അടക്കി ഇരുത്തി കളയാം എന്ന് ചിന്തിക്കുകയും ചെയ്യുന്ന അവസ്ഥ വരുമ്പോൾ ഏത് ഭരണാധികാരികൾക്കും ഇതേപോലുള്ള ജനങ്ങൾ നൽകുന്ന തിരിച്ചടി ഏറ്റുവാങ്ങേണ്ടിവരും… ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരം ശക്തമായി ഉണ്ടാകും എന്ന് മുൻകൂട്ടി പറഞ്ഞ ആൾക്കാരാണ് ഞങ്ങൾ…. കാരണം തിരഞ്ഞെടുപ്പ് പ്രചരണ രംഗം ചെറിയതോതിൽ എങ്കിലും നിരീക്ഷിച്ചിരുന്ന ഏതൊരാൾക്കും എൽഡിഎഫിന്റെ പരാജയം ഉറപ്പായിരുന്നു… ഇതിന് മുഖ്യ കാരണം ഭരണപ

രമായ പിടിപ്പുകേടും വ്യാപകമായി സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ നേതാക്കൾ അടക്കം നടത്തിയ അഴിമതികളും മറ്റും ആയിരുന്നു…. ഒടു

വിൽ തെരഞ്ഞെടുപ്പിന്റെ നടുവിൽ കേരളം നിൽക്കുമ്പോഴും സംസ്ഥാനമൊട്ടാകെ പലതരത്തിലുള്ള അക്രമങ്ങളും സംഘർഷങ്ങളും കൊള്ളകളും കൊലപാതകങ്ങളും നിരന്തരം അരങ്ങേറുകയായിരുന്നു…. ഇതെല്ലാം ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ മുഖ്യമന്ത്രി ന്യായീകരണം നടത്തിയത് ഒറ്റപ്പെട്ട സംഭവം എന്ന രീതിയിൽ ആയിരുന്നു…. ജനങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാത്തരത്തിലും ദുരിതം മാത്രം നൽകുന്ന ഒരു ഭരണകൂടം എന്ന രീതിയിലേക്ക് പിണറായി സർക്കാർ മാറിയിരുന്നു… സർക്കാരിനെ ഏതുതരത്തിലും ന്യായീകരിച്ചിരുന്ന സിപിഎമ്മിന്റെ പ്രാദേശിക പ്രവർത്തകർ വരെ സർക്കാർ വിരുദ്ധ ചിന്തയിൽ എത്തിയിരുന്നു എന്നതാണ് വാസ്തവം… കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളം വരെ മുടങ്ങുന്ന സ്ഥിതിയും സാധാരണ ജനങ്ങൾക്ക് നൽകിവന്നിരുന്ന ക്ഷേമ പെൻഷനുകൾ മുടങ്ങുന്ന സ്ഥിതിയും സർക്കാർ സംവിധാനം വഴി പാവപ്പെട്ടവർക്ക് വിലകുറച്ച് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന സംവിധാനം തകരാറിലാവുകയും ചെയ്തപ്പോൾ ചെറുവിരൽ പോലും അനക്കാതെ സർക്കാർ മുന്നോട്ടു പോവുകയാണ് ചെയ്തത്… ഇതിൻറെ എല്ലാം അവസാനഫലമാണ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ പ്രതിഫലിപ്പിച്ചത്…. ആ പ്രതിഫലനമാണ് എൽഡിഎഫിന്റെ വമ്പൻ പരാജയമായി മാറിയത്

ഈ ലോകസഭാ തെരഞ്ഞെടുപ്പ് വിധി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജനം നൽകുന്ന മുന്നറിയിപ്പാണ്…. വോട്ടെടുപ്പിൽ പിന്തുണ നൽകി അധികാരത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടിയെയോ ഒരു വ്യക്തിയെയോ ജനം പ്രതിഷ്ഠിക്കുമ്പോൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറച്ചു വിശ്വസിച്ചാണ് ഇങ്ങനെ ചെയ്യുന്നത്…. എന്നാൽ അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ ജനങ്ങളെ മറന്നു കൊണ്ട് അഴിമതിക്കും ഭരണപരമായ ധൂർത്തിനും കൂട്ടുനിൽക്കുമ്പോൾ ഒരിക്കൽ വിജയിപ്പിച്ച ജനം തിരിച്ചടിക്കാൻ അവസരം കാത്തിരിക്കും എന്നത് പലതവണ നാം കണ്ടിട്ടുള്ളതാണ്…. ഈ കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കടുത്ത ആഘാതം ഏൽപ്പിച്ചിട്ടുണ്ട് എങ്കിൽ അതിൻറെ പൂർണ്ണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്… കാരണം പല അവസരങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത വമ്പൻ അഴിമതികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ പേര് ചൂണ്ടിക്കാണിക്കപ്പെട്ടു…. ഏറ്റവും ഒടുവിൽ മകൾ വീണാ വിജയൻ്റെ പേരിൽ ഉയർന്നുവന്ന മാസപ്പടി വിവാദത്തിൽ പോലും ഒരക്ഷരവും മിണ്ടാൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ തയ്യാറാകാതെ വന്നപ്പോൾ സ്വാഭാവികമായും മുഖ്യമന്ത്രി എന്തൊക്കെയോ ഒളിച്ചുവെക്കുന്നു എന്ന ജനം തിരിച്ചറിഞ്ഞു എന്ന കാര്യം മുഖ്യമന്ത്രി മാത്രം അറിഞ്ഞില്ല എന്നതാണ് വാസ്തവം…. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യകക്ഷി സിപിഎം ആണ്… ആ പാർട്ടിയിലെ നേതാക്കന്മാർ കേരളത്തിലെ പല സഹകരണ സ്ഥാപനങ്ങളിലും ഭരണത്തിൽ ഇരുന്നുകൊണ്ട് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും സാമ്പത്തിക തിരിമറികളും നടത്തുകയും ഈ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചവർ ആത്മഹത്യ ചെയ്യുന്ന

 സ്ഥിതി ഉണ്ടായപ്പോഴും അതിനെയെല്ലാം മറച്ചുവയ്ക്കുവാനും ന്യായീകരണം നടത്തി പണിയെടുത്ത് പണം ഉണ്ടാക്കി നിക്ഷേപം നടത്തിയവരെ ആക്ഷേപിക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം നേതാക്കൾ സ്വീകരിച്ചത്…. ഇതെല്ലാം ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയൊരുക്കി എന്ന കാര്യം സിപിഎം നേതാക്കൾ മറക്കരുത്…. കരുവന്നൂർ സഹകരണ ബാങ്കിലെ നൂറുകോടി രൂപയിൽ അധികം വരുന്ന തുകയുടെ തട്ടിപ്പ് പുറത്തുവരികയും ബാങ്കിൻറെ ഭരണസമിതിക്കാർ അറസ്റ്റിൽ ആവുകയും ചെയ്യുന്ന സ്ഥിതി വരെ ഉണ്ടായിട്ടും അതിനെയെല്ലാം വെറും കള്ളത്തരം എന്ന് വാദിച്ചുകൊണ്ട് തള്ളിക്കളയുവാൻ ആണ് സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎം ശ്രമിച്ചത്

ഒരു കാര്യം എത്ര മൂടി വച്ചിട്ടും കാര്യമില്ല… സമീപകാലത്ത് കേരളത്തിൽ അധികാരത്തിൽ വന്നിട്ടുള്ള ഏറ്റവും മോശമായ ഒരു ഭരണകൂടമാണ് പിണറായി വിജയൻ നേതൃത്വം കൊടുത്ത രണ്ടാം ഇടതുമുന്നണി സർക്കാർ എന്ന കാര്യത്തിൽ തർക്കമില്ല…. പിടിപ്പു കെട്ട മന്ത്രിമാരാണ് ഈ സർക്കാരിൻറെ മറ്റൊരു ശാപം… കേരളം ഭരണകൂടത്തിന്റെ കഴിവുകേടുകൾ കൊണ്ട് സാമ്പത്തികമായി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോൾ എല്ലാം കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞു കൊണ്ട് രക്ഷപ്പെടാൻ ആണ് ധനകാര്യ മന്ത്രി അടക്കമുള്ളവർ ശ്രമിച്ചത്… ഒരു കാര്യം ഈ മന്ത്രിമാർ തിരിച്ചറിയേണ്ടതായിരുന്നു… കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണം നടത്തുന്ന സർക്കാരാണ് നാട് നന്നാക്കാനുള്ള പണം കണ്ടെത്തേണ്ട ആൾക്കാർ.. അതിനുപകരം കേന്ദ്രവിരുദ്ധം പറഞ്ഞു നടന്നാൽ പാവപ്പെട്ട ജനത്തിൻറെ വിശപ്പു മാറില്ല എന്നെങ്കിലും ഈ പാവപ്പെട്ട പാർട്ടിയുടെ നേതാക്കന്മാർ ശ്രദ്ധിക്കേണ്ടതായിരുന്നു

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇടതുപക്ഷ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ ഏതാണ്ട് എല്ലാ സ്ഥാനാർത്ഥികളും തോൽവിയിലേക്ക് എത്തിയിരിക്കുകയാണ്… ആലത്തൂർ മണ്ഡലത്തിൽ മന്ത്രി ആയ രാധാകൃഷ്ണൻ മാത്രമാണ് ഇടതുമുന്നണിക്ക് ഒരു താങ്ങായി വിജയത്തിലേക്ക് എത്തിയത് …ആറ്റിങ്ങലിൽ ചെറിയ ഭൂരിപക്ഷത്തിൽ ജോയി വിജയത്തിലെത്തി എന്നത് ഒരു ആശ്വാസ കാര്യം മാത്രമാണ്… ഏതായാലും കേരളത്തിലെ പൊതുസമൂഹവും വോട്ടർമാരും നിലവിൽ ഭരണത്തിൽ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സർക്കാരിനെയും തള്ളിപ്പറഞ്ഞിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം… മാന്യതയുണ്ടെങ്കിൽ ഏറെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും നടുവിൽ നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പദവി രാജി വയ്ക്കുകയും പാർട്ടിയിലെ മറ്റ് ഏതെങ്കിലും ഒരു നേതാവിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്യുന്ന തീരുമാനം എടുക്കുന്നതായിരിക്കണം ഉചിതമായ നടപടി എന്നാണ് ഞങ്ങളുടെ അഭിപ്രായം