വായ്‌പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍
വ്യാജപേരിലുള്ള അക്കൗണ്ടില്‍ പണം അയച്ചവരാണ് കബളിപ്പിക്കപ്പെട്ടത്
തിരുവനന്തപുരം സ്റ്റാച്യുവില്‍ താമസിക്കുന്ന പരാതിക്കാരന് ഒരുകോടി രൂപ ലോണ്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒൻപത് ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. കേസിലെ പ്രധാന പ്രതിയായ തമിഴ്‌നാട് ശ്രീവള്ളിപുത്തൂർ സ്വദേശി വീരകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നുമാണ് റിബിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഫോണില്‍ കുറഞ്ഞ പലിശനിരക്കില്‍ ലോണ്‍ എന്ന സന്ദേശം നല്‍കിയാണ് ഇവർ പലരെയും വീഴ്ത്തിയത്. വലയില്‍ വീഴുന്നവരോട് വൻ തുകയുടെ മുദ്രപത്രം വാങ്ങാൻ ആവശ്യപ്പെടും. അത്രയും വിലയുടെ പത്രം കിട്ടാനില്ലെന്നു പറയുമ്ബോള്‍ തമിഴ്‌നാട്ടിലുണ്ടെന്നും വെണ്ടറുടെ അക്കൗണ്ടില്‍ പണം നല്‍കിയാല്‍ പത്രം കിട്ടുമെന്നും അറിയിക്കും. വ്യാജപേരിലുള്ള അക്കൗണ്ടില്‍ പണം അയച്ചവരാണ് കബളിപ്പിക്കപ്പെട്ടത്. ശംഖുംമുഖം എ.സി.പി അനുരൂപിന്റെ നിർദ്ദേശാനുസരണം വഞ്ചിയൂർ സി.ഐ ഷാനിഫ്, എസ്.ഐ അലക്‌സ്, സി.പി.ഒ സജീവ്, സുബിൻ പ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. നോർത്ത് ബാംഗ്ലൂർ കല്ല്യാണനഗർ ഹെന്നൂർ റോഡ് സ്വദേശി റിബിൻ എബ്രഹാമിനെയാണ് (35) വഞ്ചിയൂർ പൊലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ കർണാടകയില്‍ വധശ്രമം ഉള്‍പ്പെടെ വിവിധ കേസുകളും തമിഴ്‌നാട്ടിലും കേരളത്തിലും പല കേസുകളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.