തൃശൂരിൽ കാറപകടം

നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി

തൃശൂർ ഊരകത്ത് ശ്രീവിനായക ഹോട്ടലിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്. ഹോട്ടലിലേക്ക് എത്തിയ കാർ നിയന്ത്രണം വിട്ട് മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇയാളെ ഇടിച്ചിട്ടാണ് കാർ റിസപ്‌ഷൻ എരിയയിലേക്ക് കയറി. കാര്യമായ പരിക്കേല്‍ക്കാതെ ഇയാള്‍ രക്ഷപ്പെട്ടു. ഹോട്ടലിന്റെ് മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. മുൻവാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന ഗ്യാസ് ഏജൻസി ജീവനക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.