സ്മരരേ ഗോപാലം നാളെ (ഡിസംബർ 14 ശനി)

ഡോ. ശ്രീവത്സൻ ജെ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തും

സൂര്യയും ചേർത്തല ഗോപാലൻനായർ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന “സ്മരരേ ഗോപാലം” നാളെ വൈകുന്നേരം 6.45 ന് തൈക്കാട് “ഗണേശം” ആഡിറ്റോറിയത്തിൽ അരങ്ങേറും. ചേർത്തല ഗോപാലൻ നായരുടെ ചരമദിനമായ നാളെ സംഗീതജ്ഞൻ ഡോ. ശ്രീവത്സൻ ജെ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തും .

തുടർന്ന് കേരളത്തിലെ മഹാന്മാരായ കവികൾ രചിച്ച്, ചേർത്തല ഗോപാലൻ നായർ സംഗീതം പകർന്ന കൃതികളുടെ ആലാപനം ഗവ. വിമെൻസ് കോളേജ് സംഗീത വിഭാഗം മുൻ വിദ്യാർത്ഥിനികളുടേയും അദ്ധ്യാപികമാരുടേയും സംഘമായ ധ്വനി നിർവഹിക്കും.ഡോ.ബി.അരുന്ധതിയുടെ നേതൃത്വത്തിൽ 15 ഗായികമാരും 5 വാദ്യകലാകാരും പങ്കെടുക്കും.