കേരള പോലീസ് പെൻഷണേഴ്സ് അസോ. ജില്ലാ സമ്മേളനം
കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. എ.കെ. വേണുഗോപാൽ, റ്റി. രാമചന്ദ്രൻ, എ.എം. ഇസ്മായിൽ, വി. ബാബുരാജ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജൻ സംഘടനാ റിപ്പോർട്ടിംഗ് നടത്തി. പ്രവർത്തന റിപ്പോർട്ട് സി. സുദർശനൻ നായരും വരവ് ചെലവ് കണക്ക് പി. പ്രബല്യനും പ്രമേയങ്ങൾ വി. തങ്കരാജനും അവതരിപ്പിച്ചു. സി. ശ്രീകുമാർ സ്വാഗതവും കെ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി. സുദർശനൻ നായർ (പ്രസിഡൻ്റ്), റ്റി. അനിൽ തമ്പി (സെക്രട്ടറി), പി. പ്രബല്യൻ (ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന 59 പേരുള്ള ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വൈകിട്ട് നടന്ന പൊതു സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.