ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാർജ്ജ് വർദ്ധനവ്
വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ആർവൈഎഫ്
കേരളത്തിലെ ജനങ്ങളെ നിരന്തരം ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാർജ്ജ് വർദ്ധനവ് കുറുവ സംഘത്തെയും കടത്തിവെട്ടുന്ന തീവെട്ടിക്കൊളളയാണെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ പറഞ്ഞു. വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ആർവൈഎഫ് ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച ചിമ്മിനി സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ നടന്നിട്ടുള്ളത് വൻ അഴിമതിയാണ്. 2042 വരെ 4.29 രൂപയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്ന ദീർഘകാല കരാർ റദ്ദാക്കിയാണ് 14 . 3 രൂപ നിരക്കിൽ കരാർ നൽകിയത്. സംസ്ഥാനത്തെ പകൽ കൊള്ളയ്ക്ക് മുഖ്യമന്ത്രിയുടെ ഒത്താശയുണ്ടെന്നും ഉല്ലാസ് കോവൂർ പറഞ്ഞു. ആർവൈഎഫ് ജില്ലാ പ്രസിഡന്റ് രാലു രാജ്, സെക്രട്ടറി യു എസ് ബോബി, കെ ജയകുമാർ, കെ എസ് സനൽകുമാർ, കേരാണി ഷിബു, സുനി മഞ്ഞമല, എം എൽ അനൂപ്, നിഷാദ് കഴക്കുട്ടം, ജഗദീഷ് അമ്പലത്തറ, മുഹമ്മദ് അമീൻ, കരിക്കകം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.