കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്ന പരാതിയില്‍ ഓണ്‍ലൈൻ – ഫെയ്സ്ബുക്ക് പേജായ ന്യൂസ് ഓഫ് മലയാളം എന്ന പേജിനെതിരെയാണ് കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്തത്. ‘പണി കൊടുത്തത് ഇൻക്വസ്റ്റ് നടത്തിയ പൊലിസുകാരൻ. നവീൻ ബാബുവിൻ്റെ കൊലപാതകത്തില്‍ കണ്ണൂരില്‍ ഭൂകമ്പം’ എന്ന പേരില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. കണ്ണൂർ ടൗണ്‍ എസ്.ഐയുടെ പരാതിയിലാണ് നടപടി.