ബംഗ്ലാദേശി പൗരൻ, കാഞ്ഞങ്ങാട് പിടിയില്‍
വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിൽ ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്ക്ക് (32) പിടിയില്‍. ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാള്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടന്നത്. അസാമിലെ മേല്‍വിലാസമാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചത്. അസം പൊലീസ് ഷെയ്ക്കിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും നിലവിലുണ്ട്. പടന്നക്കാട്ടെ ക്വട്ടേഴ്സില്‍ കുറച്ച് കാലമായി ഇയാള്‍ താമസിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ ജോലിയാണ് ഇയാള്‍ ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച ശേഷമാണ് ഇയാള്‍ കാഞ്ഞങ്ങാട് എത്തിയതെന്ന് അസം പൊലീസ് പറഞ്ഞു. നടപടികള്‍ പൂർത്തികരിച്ച ശേഷം അസാമിലേക്ക് കൊണ്ടുപോകും.