വൈറ്റിലയില്‍ പുതിയ പദ്ധതി ഒരുങ്ങുന്നു

'നേച്ചർ തീം' പാർക്ക് വരുന്നു

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ് പൂർണമായും നവീകരിക്കുന്നു. യാത്രക്കാർക്ക് ഉല്ലാസത്തിന് പ്രത്യേകമായി രൂപകല്പന ചെയ്ത ‘നേച്ചർ തീം’ പാർക്ക് വരുന്നു. ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ ട്രാൻസ്പോർട്ടേഷൻ ടെർമിനലിലെ ബസ് വെയ്റ്റിംഗ് ബേയ്ക്ക് സമീപമാണ് പാർക്ക്. വാട്ടർ ഫ്രണ്ട് പാർക്ക് ബസ് ബേയ്ക്ക് പുറകിലായി വാട്ടർ ഫ്രണ്ട് പാർക്കാണ് വരുന്നത്. ഓപ്പണ്‍ സ്പേസ് പദ്ധതിയുടെ ഭാഗമായി നേച്ചർ തീം പാർക്കില്‍, വിനോദ പരിപാടികള്‍ നടത്താനുള്ള രണ്ട് റിക്രിയേഷണല്‍ ഏരിയ, ഒരു ശില്പ ഗാലറി, ഫുഡ് കിയോസ്ക്, കളിസ്ഥലം എന്നിവയാണ് നിർമ്മിക്കുന്നത്. സി.എസ്.എം.എല്‍ സി.ഇ.ഒ ആയ ഷാജി വി. നായർ മൊബിലിറ്റി ഹബ് ഡയക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന സമയത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലമായും പ്രദേശവാസികള്‍ക്ക് പാർക്കായിട്ടും ഇവിടം ഉപയോഗിക്കാൻ കഴിയും. സി.എസ്.എം.എല്ലിനാണ് പദ്ധതിച്ചുമതല. 13 ബസ് ബേയ്ക്ക് പിന്നില്‍ 5.5 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമിക്കുന്നത്. സി.സി ടിവി ക്യാമറകളും ഉണ്ടാകും. 4.5 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
ബസ് ടെർമിനല്‍ റണ്‍വേയും മതിയായ ലൈറ്റിംഗ് സംവിധാനവും ഏ‌ർപ്പെടുത്തണമെന്ന ബസ് ഓപ്പറേറ്റർമാരുടെയും യാത്രക്കാരുടെയും ദീർഘകാലമായുള്ള ആവശ്യമാണ് നടപ്പിലാകുന്നത്.