റിജിത്ത് വധക്കേസ്

മുഴുവൻ പ്രതികളും കുറ്റക്കാ‌രാണെന്ന് കോടതി

കണ്ണൂർ: റിജിത്ത് വധക്കേസില്‍ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ഒമ്പത് ആർഎസ്‌എസ് – ബിജെപി പ്രവർത്തകരാണ് പ്രതികള്‍.

പത്ത് പ്രതികളില്‍ ഒരാളായ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. 2005 ഒക്ടോബർ മൂന്നിന് രാത്രി ഒൻപത് മണിയ്ക്ക് ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് റിജിത്തിനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണപുരത്തെ ഡിവെെഎഫ്‌ഐ പ്രവർത്തകനായിരുന്നു റിജിത്ത്. ജനുവരി ഏഴിനാണ് ശിക്ഷാവിധി. തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയുടെതാണ് വിധി.