ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിന് നിയന്ത്രണം

ബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിന് നിയന്ത്രണം. സ്പോട് ബുക്കിങ്ങുകളുടെ എണ്ണം കുറച്ചു. ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ദിനങ്ങളില്‍ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

പന്ത്രണ്ടാം തീയതി മുതല്‍ മുതല്‍ 14 വരെയാണ് വെര്‍ച്വല്‍ ക്യൂ, സ്‌പോർട്ട് ബുക്കിംങ്ങുകളില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്‌പോട്ട് ബുക്കിങ്ങ് ബുധനാഴ്ച മുതല്‍ അയ്യായിരമാക്കി നിജപ്പെടുത്തി. വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലൂടെ 12 ന് 60,000 ,13 ന് 50,000 , 14 ന് 40,000 എന്നിങ്ങനെയാണ് നിയന്ത്രണം. പാണ്ടിത്താവളത്ത് അഞ്ച് സമയങ്ങളിലായി 13, 14 ദിവസങ്ങളില്‍ 25000 പേർക്ക് പ്രത്യേക അന്നദാനം ഒരുക്കിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് 12 ന് ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കും. നിലയ്ക്കല്‍ ക്ഷേത്രത്തിൽ 14 ന് രാവിലെ 7.30 നെത്തും. ശബരീപീഠത്തിൽ വൈകീട്ട് 4 നും 5.30 ന് ശരംകുത്തിയിലും എത്തും. 6.30 നാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുക. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന തുടർന്ന് 6.45 ന് മകര ജ്യോതി ദർശനവും നടക്കും.