തിരക്കുകള്‍ക്കിടയില്‍ തന്റെ ചില ഉത്തരവാദിത്വങ്ങള്‍ നിർവ്വഹിക്കാൻ സാധിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ട് അമ്മ സംഘടനയുടെ ട്രഷറർ സ്ഥാനത്തു നിന്നും ഉണ്ണി മുകുന്ദൻ രാജി വച്ചു. വളരെ ബുദ്ധിമുട്ടേറിയൊരു തീരുമാനം എടുക്കുകയാണ്, അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്നും ഇറങ്ങുന്നു എന്ന് ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയത്. പുതിയൊരു മെമ്പർ ആ സ്ഥാനത്ത് അപ്പോയിന്റ് ചെയ്യപ്പെടുന്നതുവരെ താൻ തുടരുന്നതായിരിക്കും എന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.