തിരുവനന്തപുരം: മകന്റെ ക്രൂരമര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഹരികുമാര്‍ ആണ് മരിച്ചത്. ഈമാസം 15നാണ് ലഹരി ഉപയോഗിച്ച് വന്ന മകന്‍ ആദിത്യന്‍, ഹരികുമാറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മുഖത്തും തലയിലുമായി പരിക്കേറ്റ ഹരികുമാർ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയിൽ ചിക്ത്സയിലിരിക്കേയാണ് മരിച്ചത്. ബൈക്ക് അപകടത്തില്‍ പരുക്കേറ്റതാണെന്ന് അറിയിച്ചുകൊണ്ട് അന്നുതന്നെ ഹരികുമാറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടിയാല്‍ അറസ്റ്റിലേക്ക് ഉള്‍പ്പെടെ കടന്നേക്കുമെന്ന് പോലീസ് അറിയിച്ചു.