ശ്രീപത്മനാഭൻ തുറക്കാത്ത നിലവറയിൽ എന്താണ് ?
രാജകുടുംബം ആ സത്യം വെളിപ്പെടുത്തുന്നു
ലോകത്ത് ഒരിടത്തും ഇല്ലാത്ത അത്യാത്ഭുതകരമായ നിധി ശേഖരം കൊണ്ട് ആരെയും അതിശയപ്പെടുത്തുന്ന മഹാക്ഷേത്രമാണ് തിരുവനന്തപുരത്തുള്ള സർവ്വ പത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രത്തിൻറെ അകത്തുള്ള നിലവറുകളിൽ നൂറ്റാണ്ടുകൾക്കു മുൻപ് നിക്ഷേപിച്ചിട്ടുള്ള നിധി നിക്ഷേപത്തിന്റെ മൂല്യം നമ്മൾ പഠിച്ചിട്ടുള്ള ഒരു കണക്കിലും എഴുതി തീർക്കാൻ കഴിയുന്ന ഒന്നല്ല ഇന്നത്തെ വിലയുടെ കണക്ക് വെച്ച് നോക്കിയാൽ ലക്ഷക്കണക്കിന് കോടി രൂപയുടെ നിധി നിക്ഷേപമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനകത്തുള്ള അറകളിൽ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പല ഘട്ടങ്ങളിലും പല അറകളും തുറന്നു കണക്കെടുപ്പ് നടത്തുകയും മറ്റും ചെയ്തിട്ടുണ്ട്. ഈ അറകൾക്കുള്ളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണവും തങ്കവും രത്നങ്ങളും വൈഡൂര്യങ്ങളും എല്ലാം കണക്കുകൂട്ടിയാൽ ലക്ഷക്കണക്കിന് കോടി രൂപയുടെ സമ്പാദ്യം ഉണ്ടാകും എന്നാണ് കണക്കെടുത്തപ്പോൾ വ്യക്തമായത് .എന്നാൽ തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ അകത്തുള്ള ഒരു അറ മാത്രം ഇപ്പോഴും തുറക്കാതെ കിടക്കുന്നുണ്ട് .ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും നിബന്ധനകളും അനുസരിച്ച് ഈ അറ തുറക്കാൻ പാടില്ല എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിനകത്തുള്ള ബി നിലവറയാണ് ഒരു കാരണവശാലും തുറക്കരുത് എന്ന നിബന്ധനയിലൂടെ അടച്ചു കിടക്കുന്നത് ഈ പറയുന്ന ബി നിലവറയുടെ പേരിൽ പലതരത്തിലുള്ള അദ്യൂഹങ്ങളും പല കാലങ്ങളിലായി പ്രചരിച്ചിട്ടുള്ളതാണ് തുറക്കപ്പെടാതെ കിടക്കുന്ന നിലവറയിൽ ആക്കി ഏറ്റവും വലിയ വിലയുള്ള അമൂല്യ സ്വത്തുകൾ ഉള്ളത് എന്ന് വരെ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് എന്നാൽ ഈ പറയുന്ന തുറക്കാതെ കിടക്കുന്ന ബി നിലവറയുടെ യഥാർത്ഥ വസ്തുത വെളിപ്പെടുത്തുന്നത് .തിരുവിതാംകൂർ രാജാ കുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ആണ് ഒരു ദിനപത്രത്തിന്റെ ലേഖകന് നൽകിയ അഭിമുഖത്തിലാണ് തമ്പുരാട്ടി തുറക്കപ്പെടാതെ കിടക്കുന്ന നിലപാറയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
തുറക്കപ്പെടാതെ കിടക്കുന്ന ബി നിലവറ ഉഗ്രസർപ്പങ്ങൾ കാവലിരിക്കുന്ന സ്ഥലമാണെന്നും അവിടെയാണ് ഏറ്റവും വിലപിടിപ്പുള്ള അമൂല്യ ശേഖരം ഉള്ളത് എന്നും പറയപ്പെടുന്ന വാർത്തകളെ തള്ളി കൊണ്ടാണ് തമ്പുരാട്ടി പുതിയ വിവരം വെളിപ്പെടുത്തിയത് അവർ പറയുന്നത് ഇങ്ങനെയാണ്, എൻറെ അറിവ് അനുസരിച്ച് ഈ പറയുന്ന ബി നിലവിറയ്ക്കു മുന്നിൽ ഇരുമ്പഴിയിട്ട ഒരു വരാന്തയുണ്ട്. ഈ വരാന്തയിലേക്ക് അഴി തുറന്ന് കയറുമ്പോഴാണ് ഒരു വശത്തുള്ള നിലവിറയുടെ വാതിൽ കാണപ്പെടുന്നത് ഈ നിലവിറ തുറക്കരുത് എന്ന് പറയുന്നത് അതിനകത്തുള്ള ശേഖരത്തിന്റെ വിലപിടിപ്പ് കണക്കിലെടുത്ത് അല്ല എന്നാണ് തമ്പുരാട്ടി വ്യക്തമാക്കുന്നത് തുറക്കപ്പെടാത്ത ബി നിലവറ ദേവന്മാരും ശ്രീപത്മനാഭനെ ധ്യാനിക്കുന്നതിനായി കുടികൊള്ളുന്ന നിലപറയാണ്. ഭൂഗർഭത്തിൽ ആയി സ്ഥാപിച്ച ഈ നിലവിറക്കുള്ളിലെ ശ്രീചക്രത്തിന്റെ ശക്തി പ്രഭാവം ക്ഷേത്രത്തിലെ മൂല ബിംബവും ആയി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും ഇതിന് ഭംഗം വന്നാൽ ആ ശക്തി വീണ്ടെടുക്കുവാ പുനസ്ഥാപിക്കുവാനോ കഴിയില്ല എന്നും ആണ് പ്രശ്ന കർത്താക്കന്മാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത് കാരണം ഇത്തരത്തിൽ മൂല ബിംബവുമായി ഉള്ള ബന്ധം നഷ്ടപ്പെട്ടാൽ അത് പുനസ്ഥാപിക്കുവാൻ തക്കവിധത്തിലുള്ള ജ്ഞാനുകളോ മഹാനുമാരോ ഇന്ന് ഇല്ല എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ് അതുകൊണ്ട് ആണ് ആ നിലവിറ തുറക്കരുത് എന്ന് പറയുന്നത്. നിലവറയുടെ കാര്യത്തിലുള്ള മറ്റൊരു വിശ്വാസം ആ നിലവിറയ്ക്കുള്ളിൽ യക്ഷിയമ്മ തപസ്സിരിക്കുന്നു എന്നതാണ് .ഏതായാലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിവാദമുയർത്തിയിട്ടുള്ള ബി നിലവറയുടെ കാര്യത്തിൽ ഈ പറയുന്ന ആചാരങ്ങളും വിശ്വാസങ്ങളും ആണ് വസ്തുത എങ്കിൽ ഇത്തരത്തിലുള്ള ആധ്യാത്മിക ചൈതന്യം പുനസ്ഥാപിക്കുവാൻ ഇന്നത്തെ കാലത്ത് ഒരു കർമ്മിയും ഉണ്ടാകില്ല എന്ന തമ്പുരാട്ടിയുടെ പ്രസ്താവം സത്യം നിറഞ്ഞതാണ്.
2011ൽ കൃഷ്ണ വിലാസം കൊട്ടാരത്തിൽ വച്ച് നടത്തിയ അഷ്ടമംഗല പ്രശ്നത്തിലാണ് ഏറ്റവും ഒടുവിൽ ബി നിലവറയെ കുറിച്ചുള്ള വിദഗ്ധ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. ദേവപ്രശ്നം നടത്തിയ ജ്ഞാനികൾ പറഞ്ഞതും ബി നിലവറ ഒരു കാരണവശാലും തുറക്കരുത് എന്നാണ്. പത്മനാഭസ്വാമി യുടെ വിശുദ്ധിയും ചൈതന്യവും ബന്ധപ്പെട്ടു നിൽക്കുന്നത് ഈ നിലവറയിലെ ശ്രീചക്രത്തിൽ ആണ് എന്നും ആ ബന്ധം വേർപെടുത്തുന്ന ഒരു പ്രവർത്തിയും പാടില്ല എന്നും, നിലവറ തുറക്കുന്ന സ്ഥിതി ഉണ്ടായാൽ ദേവൻറെ അതിശക്തമായ സർവ്വവിധ ചൈതന്യവും നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമെന്നും ദേവപ്രശ്നത്തിൽ കണ്ടെത്തിയതായി തമ്പുരാട്ടി പറഞ്ഞുവയ്ക്കുന്നു.
അടുത്തകാലത്താണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരമുള്ള നിലവറയുടെ കാര്യത്തിൽ ചില തർക്കങ്ങളും കോടതി ഇടപെടലുകളും ഒക്കെ ഉണ്ടായത് അന്ന് ഇതിന് തുടക്കം കുറിച്ചത് കേരളത്തിൻറെ മുഖ്യമന്ത്രി വരെ ആയ ശ്രീ വി എസ് അച്യുതാനന്ദൻ നടത്തിയ ബുദ്ധിശൂന്യമായ ഒരു പരാമർശം ആയിരുന്നു. മുഴുവൻ ജനങ്ങളും ഇപ്പോഴും ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു രാജകുടുംബമാണ് തിരുവിതാംകൂർ രാജ കുടുംബം, ആ കുടുംബത്തിലെ പ്രമുഖരെ പോലും ആക്ഷേപിക്കുന്ന വിധത്തിലുള്ള പരാമർശങ്ങളാണ് അന്ന് അച്യുതാനന്ദൻ നടത്തിയത്, ക്ഷേത്രത്തിൽ വഴിപാട് നടത്തി അതിൻറെ പ്രസാദം എന്ന നിലയ്ക്ക് രാജകുടുംബത്തിലുള്ളവർ ഓട്ടുരുളിയിൽ നിലവറയിലെ വിലപിടിപ്പുള്ള നിധി ശേഖരങ്ങൾ കടത്തിക്കൊണ്ടു പോയിരുന്നു എന്ന പരാതിയാണ് അന്ന് അച്യുതാനന്ദൻ പറഞ്ഞത്, ഏതായാലും ഇത്തരത്തിലുള്ള തെറ്റായ പരാമർശങ്ങളുടെ പേരിൽ കോടതി ഇടപെടലിലൂടെ നിലവിറകൾ തുറന്ന് അതിനകത്തുള്ള ശേഖരത്തിന്റെ കണക്കെടുപ്പ് നടത്തിയിരുന്നു അവസരത്തിലും ഒരിക്കലും തുറക്കാത്ത ക്ഷേത്രത്തിനകത്തുള്ള ബി നിലവറ വലിയ ഒരു അത്ഭുതമായി കേരളീയർക്കിടയിൽ ഉറച്ചുനിന്നിരുന്നു. ആ നിലവിറയെ കുറിച്ചുള്ള വിവരണങ്ങളാണ് ഇപ്പോൾ രാജകുടുംബ ബന്ധം തുറന്നു പറഞ്ഞിരിക്കുന്നത് .രാജകുടുംബത്തിന്റെ അധിനിതയിൽ ആയിരുന്ന ഈ മഹാക്ഷേത്രം വലിയ ഭക്തജന തിരക്കുള്ള ക്ഷേത്രമാണ് ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ ശ്രീ പത്മനാഭന്റെ ദാസന്മാരായിട്ടാണ് തിരുവിതാംകൂർ രാജാക്കന്മാർ എല്ലാം ഭരണം നടത്തിയിരുന്നത് .അത്തരത്തിൽ ഭയഭക്തി ബഹുമാനത്തോടുകൂടിയാണ് രാജകുടുംബത്തിലെ എല്ലാവരും പക്ഷിപത്മനാഭ സ്വാമിയേ കണ്ടിരുന്നത്. ആ ക്ഷേത്രത്തിലെ മഹാനിധി ശേഖരമുള്ള നിലവിറയുടെ കാര്യമാണ് ഇപ്പോൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി വ്യക്തമാക്കിയിരിക്കുന്നത്.