യുവാക്കളെ വഴിതെറ്റിക്കുന്നത് സിനിമ തന്നെ
ഞങ്ങൾ ഇത് പലവട്ടം പറഞ്ഞു - കേൾക്കാൻ ആരുണ്ട് ?
സിനിമ സമൂഹത്തിൽ പ്രത്യേകിച്ചും ചെറുപ്പക്കാരിൽ ഉണ്ടാക്കുന്ന സ്വാധീനം അല്ല, മാറുന്ന തലമുറ ഏറ്റവും കൂടുതൽ അനുകരിക്കാൻ ശ്രമിക്കുന്നത്, പുതിയതായി വരുന്ന സിനിമകളിലെ പല കാര്യങ്ങളും ആണ്..സിനിമയിൽ അഭിനയ നേതാക്കൾ ഇടുന്ന വേഷവും അവരുടെ അലങ്കാരങ്ങളും മാത്രമല്ല മുടിയുടെയും താടിയുടെയും മീശയുടെയും രൂപങ്ങളും ഒക്കെ സിനിമയ്ക്ക് അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നത് പുതിയ കാഴ്ച അല്ല. സിനിമയിൽ താരങ്ങൾ ഇടുന്ന ഡ്രസ്സുകൾ യുവതലമുറയെ ആകർഷിക്കുകയും അത്തരം വേഷങ്ങൾ അവർ ഇടുകയും ചെയ്യുന്നത് പതിവാണ്.. ഇതൊക്കെ സ്വാഭാവികം ,എന്ന അല്ലെങ്കിൽ സാധാരണം എന്ന രീതിയിൽ കാണാവുന്ന കാര്യങ്ങളാണ്.. എന്നാൽ പുതു തലമുറ സിനിമ എന്ന പേര് പറഞ്ഞു കൊണ്ട് അടുത്തകാലത്തായി ചെറുപ്പക്കാരുടെ കൂടുതൽ പങ്കാളിത്തവും സാന്നിധ്യവും ഉള്ള സിനിമകൾ നിരവധി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് പലതും കുടുംബ അന്തരീക്ഷത്തെ തകർക്കുന്നതും സമൂഹത്തിൽ തെറ്റായ ബോധംഉണ്ടാകുന്നതും ആണ് എന്നകാര്യത്തിൽ തർക്കമില്ല.. .സിനിമയിൽ കാണുന്ന അനാശാസ്യം അല്ലാത്ത രംഗങ്ങളും ,അതുപോലെ തന്നെ സിനിമയിൽ ആവേശം പകരാൻ എന്ന രീതിയിൽ കാണിക്കുന്ന സംഘടനകളും, അക്രമങ്ങളും, കൊലയും, കൊലവിളിയും ഒക്കെ സമൂഹത്തിലേക്കും പടരുന്നുണ്ട് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.. പണ്ടൊക്കെ സിനിമയിൽ ദൃശ്യവൽക്കരിക്കപ്പെടുന്ന രംഗങ്ങളിൽ, പുകവലിയുടെയോ മദ്യപാനത്തിന്റെയോ രംഗങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം സെൻസർ ചെയ്യുന്ന രീതി ഉണ്ടായിരുന്നു .പിന്നീട് അതിന് പരിഷ്കരണം വന്ന് പുകവലിക്കുമ്പോഴും മദ്യം കഴിക്കുമ്പോഴും ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി കാണിക്കുന്ന രീതിയും ഉണ്ടായിരുന്നു. .ഇപ്പോൾ ഇത്തരം ഒരു നിയന്ത്രണവും യുവാക്കളുടെ സംരംഭങ്ങൾ ആയി പുറത്തുവരുന്ന ഒരു സിനിമയിലും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ആശ്വാസ്യമല്ലാത്ത എല്ലാ പ്രവർത്തനങ്ങളും യാതൊരു നിയന്ത്രണവും ഇല്ലാതെ സിനിമകളിൽ കാണിച്ചു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കാണുന്ന യുവതി യുവാക്കൾ അതിൽ ഭ്രമിച്ചു താളം തെറ്റുന്ന ജീവിതത്തിലേക്ക് മാറുന്നുഎന്നത് ഒരു വസ്തുതയാണ്. യുവതലമുറ ലഹരിയുടെയും മറ്റും അടിമകളായി മാറിക്കൊണ്ടിരിക്കുന്നുഎന്ന് വിലപിക്കുന്ന നമ്മൾ തന്നെയാണ് ,ഇത്തരം രീതിയിലേക്ക് ,പുതിയ തലമുറയെ വലിച്ചിഴയ്ക്കുന്ന സിനിമകളും, മറ്റു ഏർപ്പാടുകളും നടത്തിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം മറക്കരുത്,, യുവതലമുറയിൽ ലഹരി ഹരമായി മാറുകയും അത് വലിയ ദുരന്തങ്ങൾക്കും അപകടങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യുന്നു എന്നത് സമീപകാല വാർത്തകൾ വ്യക്തമാക്കുന്നുണ്ട്.. ഓരോ ദിവസവും ഓരോ തരത്തിലുള്ള ക്രൂരതകളും, കൊലപാതകങ്ങളും ആക്രമങ്ങളും, കൊള്ളയും ഒക്കെ വാർത്തകളായി വന്നുകൊണ്ടിരിക്കുന്നു, മകൻ അച്ഛനമ്മമാരെ കൊല്ലുന്ന സ്ഥിതിയും, അച്ഛൻ മക്കളെ കൊല്ലുന്ന സ്ഥിതിയും വരെ ഉണ്ടായിരിക്കുന്നു, വെറും 23 വയസ്സു മാത്രമുള്ള ഒരു ചെറുപ്പക്കാരൻ ലഹരിയുടെ പിൻബലത്തിൽ സ്വന്തം കുടുംബത്തിലെ അഞ്ചു പേരെ ക്രൂരമായി കൊന്നത് അടുത്ത ദിവസത്തിൽ ഉണ്ടായ സംഭവമാണ്, ഇത് യാദൃശ്ചികം എന്ന് കാണുന്നതിൽ ഒരു കാര്യവുമില്ല. സിനിമയും സമൂഹവും ,പുതിയ തലമുറ വഴിതെറ്റുന്നതിന് വേണ്ട എല്ലാ അന്തരീക്ഷവും ഒരുക്കി കൊണ്ടിരിക്കുന്നു എന്ന കാര്യത്തിൽ തെളിവുകൾ സഹിതം ,ഇതിനുമുമ്പും ഞങ്ങൾ വീഡിയോ വഴി വാർത്തകളും മറ്റും പുറത്തുവിട്ടിട്ടുണ്ട് . ഇപ്പോഴും അത്തരം അനുഭവങ്ങൾ തുടരുന്നതിനാൽ സമൂഹത്തിന്റെ നന്മയെ കണക്കാക്കി വീണ്ടും ഒരിക്കൽ കൂടി പുതിയ വീഡിയോ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ്.
മലയാളത്തിലെ സൂപ്പർ സംവിധായകരിൽ ഒരാളാണ് സിബി മലയിൽ ..അദ്ദേഹം ഇന്നലെ ഒരു ചാനൽ സംഭാഷണത്തിൽ മലയാള സിനിമയിലെ പുതിയകാല വഴിപിഴക്കലുകൾ കൃത്യമായി തുറന്നു പറയുകയുണ്ടായി. മലയാള സിനിമയിൽ അടുത്തകാലത്തായി എല്ലാ നിയന്ത്രണങ്ങളും പരിധികളും ലംഘിച്ചുകൊണ്ടുള്ള രംഗങ്ങളാണ് കാണിച്ചുകൊണ്ടിരിക്കുന്നത്എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. .സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നും സിനിമ വഴി പ്രദർശിപ്പിക്കരുത് എന്നാണ് നിലവിലുള്ള നിയമം. എന്നാൽ ഇതൊന്നും പുതു തലമുറ സിനിമക്കാർക്ക് ബാധകമല്ല എന്ന സ്ഥിതിയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ബന്ധങ്ങളും, അതിൻറെ ആഴവും വ്യക്തമാക്കുന്ന സുഖദുഃഖ സമ്മിശ്രമായ കഥകൾ വഴിയാണ് കഴിഞ്ഞ കാലങ്ങളിൽ സിനിമകൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കൊണ്ടിരുന്നത്. ഇന്ന് പുതിയ സിനിമ ഇത്തരം ആശയങ്ങളും കഥകളും ഉപേക്ഷിച്ചിരിക്കുന്നു. ഒരുപറ്റം യുവതി യുവാക്കൾ വേഷം കെട്ടി എന്ത് തരത്തിലുള്ള അഭാസത്തരങ്ങളും കാണിക്കുമ്പോൾ അത്തരം രംഗങ്ങൾക്ക് ആവേശം പകരാൻനും തിയേറ്ററുകളിൽ ചെറുപ്പക്കാർ എത്തുന്നു എന്നതാണ് ഇന്നത്തെ സ്ഥിതി.. ഈ ഇത്തരം സിനിമകൾ പുതിയ തലമുറയെ സിനിമയിൽ കാണിക്കുന്ന അഭ്യാസങ്ങൾ ഏറ്റെടുക്കുന്നതിന് പ്രേരിപ്പിക്കുന്നു എന്നതാണ് ഇതിൻറെ അവസാനതലം ..
സിനിമയിൽ വിരോധം ഉണ്ടായ ഒരാളിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതൊക്കെ പൈശാചികമായിട്ടും ക്രൂരമായിട്ടും അവതരിപ്പിച്ച് കാണിക്കുകയാണ്.. പച്ചയായ മനുഷ്യനെ അത് ,സുഹൃത്താണെങ്കിൽ പോലും ചെറിയ കാര്യങ്ങളുടെ പേരിൽ കത്തി കയറ്റി ആ ചോര മുഖത്തുവാരിത്തേച്ച് അതിൽ ആർത്ത് അട്ടഹസിച്ചു രസം കൊള്ളുന്ന കഥാപാത്രങ്ങളാണ്, പുതിയ സിനിമകളിൽ കൂടുതലായി കടന്നുവരുന്നത്, പ്രണയിനിയായും പ്രിയതമയായും കെട്ടിപ്പിടിച്ച് നടന്നവർ ഒരു സുപ്രഭാതത്തിൽ ഒന്നുകിൽ പ്രണയിനിയെ കൊലക്കത്തിക്ക് ഇരയാക്കുന്ന സംഭവങ്ങൾ, മറിച്ച് കാമുകന് എതിരെ ആണ് കാമുകി തിരിയുന്നത് എങ്കിൽ കാമുകനെ ഇല്ലായ്മ ചെയ്യാൻ കൊട്ടേഷൻ കൊടുക്കുന്ന സിനിമ കഥകൾ.. ഒരു മൊബൈൽ വാങ്ങി തന്നില്ലെങ്കിൽ അതിൻറെ പേരിൽ മാതാപിതാക്കളെ കൊല ചെയ്യാൻ മടിക്കാത്ത കൗമാരക്കാർ വരെ നമ്മുടെ മുന്നിൽ നിലനിൽക്കുന്നു.. മാതാപിതാക്കൾ കഴിഞ്ഞാൽ ചെറുപ്പക്കാർ ഏറ്റവും കൂടുതൽ ആദരിക്കേണ്ടത് ഗുരുക്കന്മാരെയാണ്. ആ ഗുരുക്കന്മാരെ കാരണത്തടിക്കാനും വേണ്ടിവന്നാൽ കൈകാര്യം ചെയ്യാനും സ്കൂൾ കുട്ടികൾ വരെ തയ്യാറാവുന്നു എന്നതുംസമീപകാല സിനിമ സമൂഹത്തിന് കൈമാറിയ ഗുണപാഠങ്ങളിൽ ഒന്നാണ്..
മലയാള സിനിമയുടെ ഇന്നത്തെ പോക്കിനെ കുറിച്ച് വലിയതോതിൽ പരാതികൾ ഉയരുന്നുണ്ട്. സാമ്പത്തികമായി രക്ഷപ്പെടാത്ത നിരവധി സിനിമകളാണ് പുതുതലമുറ സിനിമകളായി തിയേറ്ററുകളിൽ എത്തുന്നത്. സിനിമ പ്രദർശനത്തിന് എത്തിയാൽ കാഴ്ചക്കാരായി എത്തുന്നത് വെറും കൗമാരക്കാരും യുവതി യുവാക്കളും മാത്രമാണ്എന്നതും സമീപകാല സിനിമയുടെ ഒരു മഹാ ദുരന്തം ആണ്.. ചില സിനിമയിൽ കുടുംബകഥകളെ വിട്ട് ,കോടക വസ്തുക്കളും മയക്കുമരുന്നുകളും, തോക്കും കത്തിയും വരെ ഇറക്കുമതി ചെയ്തത് വിതരണം ചെയ്യുന്ന വിദഗ്ധന്മാരുടെ കഥകളും, അവരുമായി ഏറ്റുമുട്ടുന്ന ഗുണ്ടാ സംഘങ്ങളുടെ കഥകളും, ഗുണ്ടകൾ തമ്മിലുള്ള വൈരാഗ്യത്തിന്റെ പേരിൽ തെരുവിൽ ഏറ്റുമുട്ടുന്നതും, കത്തിക്ക് ഇരയായി മരിച്ചു വീഴുന്നതും ഒക്കെ ഒരു നിയന്ത്രണവും ഇല്ലാതെ സിനിമകളിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്, ഇതെല്ലാം കണ്ടും അറിഞ്ഞും വളരുന്ന പുതിയ തലമുറ ലഹരിമരുന്ന് കച്ചവടത്തിന് തുനിഞ്ഞിറങ്ങിയാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
ഏതായാലും വരാനിരിക്കുന്ന തലമുറകളെ എങ്കിലും ഇത്തരം മഹാവിപത്തുകളിൽ നിന്നും രക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിന് തന്നെ ആണ്.. ഭരണത്തിൽ കുടിയിരിക്കുന്ന സർക്കാരുകളോ, നിയമപാലകരോ പോലീസോ വിചാരിച്ചാൽ ഇത്തരം അക്രമ വാസനകൾ തുടച്ചുനീക്കാൻ കഴിയില്ല ..ഒരിടത്ത് അക്രമം അരങ്ങേറുമ്പോൾ അത് തടയാൻ എത്തുന്ന പോലീസ്, നിമിഷങ്ങൾക്കുള്ളിൽ മറ്റൊരു അക്രമസ സ്ഥലത്തേക്ക് പാഞ്ഞു ചൊല്ലേണ്ട ഗതികേടിലാണ് ഇപ്പോൾ കേരളം എത്തിനിൽക്കുന്നത്.. സംസ്ഥാനം ഒട്ടറെയായി കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറുമ്പോൾ ,പകച്ചു നിൽക്കുന്നത് നിസ്സഹായരായ സാധാരണ ജനങ്ങളാണ്.. അതുകൊണ്ടുതന്നെ സമൂഹത്തെ വിശേഷിപ്പികുന്ന പുതിയ തലമുറയെ വഴിതെറ്റിക്കുന്ന പ്രവർത്തനങ്ങൾ സിനിമയിൽ എന്നല്ല എവിടെ ഉണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ സമൂഹംതന്നെ ഒരുക്കം നടത്തണംഎന്നാണ് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്.